പ്രണയ സാക്ഷാത്കാരം; എലീന പടിക്കലും രോഹിത് പ്രദീപും വിവാഹിതരായി

Web Desk   | Asianet News
Published : Aug 30, 2021, 01:01 PM ISTUpdated : Aug 30, 2021, 01:07 PM IST
പ്രണയ സാക്ഷാത്കാരം; എലീന പടിക്കലും രോഹിത് പ്രദീപും വിവാഹിതരായി

Synopsis

തനിക്കൊരു പ്രണയമുള്ള കാര്യം ബിഗ് ബോസ് വേദിയില്‍ വച്ചാണ് എലീന ആദ്യമായി വെളിപ്പെടുത്തിയത്. 

ടിയും അവതാരകയും ബിഗ് ബോസ് താരവുമായ എലീന പടിക്കൽ വിവാഹിതയായി. രോഹിത് പ്രദീപ് ആണ് വരൻ. ഇന്ന് രാവിലെ കോഴിക്കോട് വച്ചായിരുന്നു ചടങ്ങുകൾ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ഡാർക്ക് മെറൂൺ നിറത്തിലുള്ള കാഞ്ചീപുരം സാരിയാണ് എലീന ധരിച്ചത്. കസവ് മുണ്ടും ജുബ്ബയുമായിരുന്നു രോഹിത്തിന്റെ വേഷം. നിരവധി പേരാണ് നവവധൂവരന്മാർക്ക് ആശംസയുമായി രം​ഗത്തെത്തിയത്. ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് എലീന വിവാഹത്തിലേക്ക് കടക്കുന്നത്. എലീനയുടെ 15-ാം വയസില്‍ ആരംഭിച്ച പ്രണയമാണ് വിവാഹത്തിലേക്ക് എത്തുന്നത്. 

കോഴിക്കോട് സ്വദേശിയും എന്‍ജിനീയറുമായ രോഹിത് പി നായര്‍ ആണ് വരന്‍. തനിക്കൊരു പ്രണയമുള്ള കാര്യം ബിഗ് ബോസ് വേദിയില്‍ വച്ചാണ് എലീന ആദ്യമായി വെളിപ്പെടുത്തിയത്. അവിടുത്തെ സുഹൃത്തുക്കളോടായിരുന്നു എലീനയുടെ തുറന്നുപറച്ചില്‍. വരന്‍ മറ്റൊരു വിഭാഗത്തില്‍ നിന്നുവരുന്ന ആളാണെന്നും മാതാപിതാക്കള്‍ സമ്മതിച്ചാല്‍ മാത്രമേ തങ്ങള്‍ വിവാഹിതരാവൂ എന്നും എലീന അന്ന് പറഞ്ഞിരുന്നു.

എന്നാല്‍, ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ച എലീനയുടെ വീട്ടുകാര്‍ പിന്നീട് വിവാഹത്തിനുള്ള സമ്മതം അറിയിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷാവസാനം ഏഷ്യാനെറ്റിന്‍റെ കോമഡി സ്റ്റാര്‍സ് സീസണ്‍ 2 വേദിയില്‍ വച്ചാണ് എലീന തങ്ങളുടെ വിവാഹം തീരുമാനിച്ചതായി അറിയിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി