Asha Sharath about the unpaid role in her new movie. ചിത്രത്തിന്റെ സാമൂഹിക പ്രസക്തി കണക്കിലെടുത്ത് താൻ പ്രതിഫലം വാങ്ങാതെയാണ് ആ ചിത്രത്തിൽ അഭിനയിച്ചതെന്ന് നടി ആശ ശരത് വെളിപ്പെടുത്തി.  

മനോജ് കാന സംവിധാനം ചെയ്ത് ആശ ശരത്, സുദേവ് നായർ, സുധീർ കരമന എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമായിഉർന്നു 'ഖെദ്ദ'. ആശ ശരത്തിന്റെ മകൾ ഉത്തര ശരത് സിനിമയിൽ അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയായിരുന്നു ഇത്. മകളുടെ കാമുകനുമായി പ്രണയത്തിലാവുകയും, ശേഷം മകളെ കൊല്ലുകയും ചെയ്യുന്ന ഒരമ്മയുടെ കഥയാണ് ചിത്രം സംസാരിക്കുന്നത്. ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് ആരംഭിച്ചതോടെ വലിയ രീതിയിലുള്ള ചർച്ചകൾ സിനിമയുമായി ബന്ധപ്പെട്ട് അരങ്ങേറിയിരുന്നു. ഇപ്പോഴിതാ ചിത്രടാതെ കുറിച്ച് ആശ ശരത്ത് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.

താൻ ഒരുരൂപ പോലും പ്രതിഫലം വാങ്ങാതെയാണ് ആ സിനിമ ചെയ്തതെന്നും, അത്രയും സാമൂഹിക പ്രസ്കതിയുള്ള ചിത്രമായത് കൊണ്ടാണ് താൻ അങ്ങനെ ചെയ്തതെന്നും ആശ ശരത് പറയുന്നു. താൻ ഈ സിനിമയിൽ അഭിനയിക്കുന്ന കാലത്ത് ആ സ്ത്രീ ജയിലായിരുന്നുവെന്ന് പറഞ്ഞ ആശ ശരത്, സമൂഹത്തിൽ നടക്കുന്ന ഇത്തരം കുറ്റകൃത്യങ്ങളുടെ യാഥാർഥ്യം നമ്മൾ അറിയാതെ പോകാനുണ്ടെന്നും കൂട്ടിച്ചേർത്തു.

'ഇപ്പോൾ അവർ ജീവിച്ചിരിപ്പില്ല'

"ഞാൻ ചെയ്ത കഥാപാത്രം ജീവിച്ചിരുന്ന കഥാപാത്രമാണ്, ഈ സിനിമ റീലീസ് ആവുന്ന കാലത്തും അവർ ജീവിച്ചിരുന്നു, ഇപ്പോൾ അവർ ജീവിച്ചിരിപ്പില്ല. ഞാൻ ആ സിനിമയിൽ അഭിനയിക്കുമ്പോൾ ആ സ്ത്രീ ജയിലിൽ ആയിരുന്നു. അങ്ങനെ ഒരാളുടെ ജീവിതമാണ് ആ സിനിമ. അമ്മ മകളെ കൊന്നു, അച്ഛൻ കൊന്നു എന്നൊക്കെ കേൾക്കുമ്പോൾ ഇതിന്റെ എല്ലാം ബാക് സ്റ്റോറി പലപ്പോഴും നമ്മൾ അറിയാറില്ല." ആശ ശരത് പറയുന്നു.

"അങ്ങനെ ഒരു അമ്മ മകളെ കൊലപ്പെടുത്തിയ കഥയുടെ ബാക്ക് സ്റ്റോറി, സോഷ്യൽ മീഡിയയുടെ അതിപ്രസരം കൊണ്ട് സംഭവിക്കുന്ന, ഈ ഫോണിലൂടെ വിദ്യ സമ്പന്നർ അല്ലാത്ത വലിയ വിവരം ഇല്ലാത്തവർക്ക് സംഭവിക്കുന്ന , മനസിന് ശക്തി ഇല്ലാത്തവർക്ക് പ്രണയത്തിന് അടിമപ്പെട്ടു പോകുന്ന ഒരു സ്ത്രീയുടെ കഥയാണ് ആ സിനിമ. കഥ അല്ല ജീവിതമാണ്, അത് ഒരു നടന്ന സംഭവമാണ്. അത് കഥാപാത്രമാണ്, ഒരു രൂപ പ്രതിഫലം വാങ്ങാതെയാണ് ഞാൻ ആ സിനിമയിൽ അഭിനയിച്ചത്, അത് അത്രയും സാമൂഹിക പ്രസക്തിയുള്ള വിഷയമായത് കൊണ്ടാണ് ആ സിനിമ ചെയ്തത്." ആശ ശരത് കൂട്ടിച്ചേർത്തു. ഒർജിനൽസിന് നൽകിയ അഭിമുഖത്തിലായിരുന്നു ആശ ശരത്തിന്റെ പ്രതികരണം.

YouTube video player