
തിരുവനന്തപുരത്തെ സുമതി വളവ് യുവാക്കള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിയ സ്ഥലമാണ്. പേടിപ്പെടുത്തുന്ന കഥകളാണ് സുമിത വളവിനെ ചുറ്റിപറ്റിയുള്ളത്. സാമൂഹ്യവിരുദ്ധരുടെ താവളവുമായി മാറാറുണ്ട് ഇവിടെ. പലരും യക്ഷിയെ കണ്ടെന്ന് ചിരിരൂപേണയും അല്ലാതെ ഭയന്നും പറഞ്ഞുപരത്തുന്ന സുമതി വളവില്‍ നിന്ന് എടുത്ത നടി അമേയയുടെ ഫോട്ടോയാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്. അമേയ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. പ്രകൃതി ഭംഗി നിറഞ്ഞൊരു സ്ഥലമാണ് സുമതി വളവെന്നാണ് അമേയ പറയുന്നത്.
സുമതി വളവ്. യക്ഷി സൗന്ദര്യ സങ്കൽപ്പങ്ങൾ മുഴുവനും ആവാഹിച്ചു പ്രകൃതി ഭംഗി നിറഞ്ഞൊരു ഇടിവെട്ട് സ്ഥലം. അങ്ങനെ ആ ഒരു ആഗ്രഹവും സാധിച്ചു. യക്ഷി വെറുതെ വിട്ടത് കൊണ്ട് വീട്ടിൽ തിരിച്ചെത്തി ഈ ഫോട്ടോ ഇപ്പൊ ഇടുന്നുവെന്ന് അമേയ പറയുന്നു. അമേയ തന്നെ തന്റെ ഫോട്ടോയും ഷെയര്‍ ചെയ്‍തിരിക്കുന്നത്. ചിരിരൂപേണയാണ് അമേയയുടെ ക്യാപ്ഷനും.
സുമതിയെന്ന പെണ്‍കുട്ടി യക്ഷിയായി വന്ന് ഭയപ്പെടുത്തുന്നുവെന്നതാണ് ഇവിടത്തെ കുറിച്ചുളള കഥ.
സുമതി വളവ് കാണാൻ ഒട്ടേറെ സഞ്ചാരികള്‍ എത്താറുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ