'പല ലൗ സ്റ്റോറികളും 'ആപ്പി'ൽ ആയിട്ടുണ്ട്', ഫോട്ടോ പങ്കുവെച്ച് അമേയ

By Web TeamFirst Published Jun 17, 2021, 8:40 AM IST
Highlights

അമേയ പങ്കുവെച്ച പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

നടിയായും മോഡലായും ശ്രദ്ധേയയായ താരമാണ് അമേയ. പുതിയ ഫോട്ടോഷൂട്ടുകള്‍ അമേയ സാമൂഹ്യമാധ്യമത്തില്‍ പങ്കുവയ്‍ക്കാറുണ്ട്. അമേയയുടെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ അമേയയുടെ പുതിയൊരു ഫോട്ടോയും അതിന്റെ ക്യാപ്ഷനുമാണ് ചര്‍ച്ചയാകുന്നത്.

ഒരു മരത്തിന് അടുത്ത് നില്‍ക്കുന്ന ഫോട്ടോയാണ് അമേയ പങ്കുവെച്ചിരിക്കുന്നത്.  നാണത്തിൽ കറങ്ങിയ മരംചുറ്റി പ്രണയങ്ങളിൽ നിന്നും സൈബർ യുഗത്തിലേയ്ക്കുള്ള ട്രിപ്പിൽ. പല ലൗ സ്റ്റോറികളും 'ആപ്പി'ൽ ആയിട്ടുണ്ട് എന്നാണ് അമേയ എഴുതിയത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.

ലൈഫ് ഒരു നീന്തൽ പോലെയാണ് എന്ന ക്യാപ്ഷനുമായി അടുത്തിടെ അമേയ ഒരു ഫോട്ടോ ഷെയര്‍ ചെയ്‍തിരുന്നു. മുങ്ങിപോകാതെ പൊങ്ങികിടക്കാൻ പഠിക്കണം. ചുറ്റും വീഴാൻ നോക്കിനിൽക്കുന്ന മുതലകളുണ്ട്. കൊത്തിതിന്നുന്ന പരൽമീനുകളും, കൈ പിടിച്ചു കയറ്റിയിട്ട് പാതിവഴിയിൽ തള്ളിയിടുന്ന മനുഷ്യന്റെ കൈകളും ഉണ്ട്.  അതുകൊണ്ട് പഠിക്കണം, നീന്തലും ജീവിതവും എന്നാണ് അമേയ എഴുതിയത്.

മമ്മൂട്ടി നായകനായ ദ പ്രീസ്റ്റിലാണ് അമേയ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

click me!