വീട്ടിലെ ചെറിയ പെരുന്നാള്‍ ആഘോഷം, ഫോട്ടോകള്‍ പങ്കുവെച്ച് അൻസിബ

Web Desk   | Asianet News
Published : May 14, 2021, 11:20 AM ISTUpdated : May 14, 2021, 01:37 PM IST
വീട്ടിലെ ചെറിയ പെരുന്നാള്‍ ആഘോഷം, ഫോട്ടോകള്‍ പങ്കുവെച്ച് അൻസിബ

Synopsis

വീട്ടിലെ ചെറിയ പെരുന്നാള്‍ ആഘോഷത്തിന്റെ ഫോട്ടോകളുമായി അൻസിബ.

ദൃശ്യം എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അൻസിബ. മോഹൻലാലിന്റെ കഥാപാത്രത്തിന്റെ മകളുടെ വേഷത്തിലായിരുന്നു അൻസിബ ചിത്രത്തില്‍ അഭിനയിച്ചത്. അൻസിബയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ അൻസിബയുടെ റംസാൻ ആഘോഷത്തിന്റെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.

കൊവിഡ് രോഗം തീവ്രമായി വ്യാപിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഇത്തവണത്തെ ചെറിയ പെരുന്നാള്‍. വീടുകളില്‍ തന്നെയായിരിക്കണം ഇത്തവണത്തെ ആഘോഷം എന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.  വീട്ടിലായിരുന്നു തന്റെ പെരുന്നാള്‍ ആഘോഷമെന്ന് അൻസിബയും പറയുന്നു. വീട്ടിലെ ആഘോഷത്തിന്റെ ഫോട്ടോകളും അൻസിബ പങ്കുവെച്ചിട്ടുണ്ട്.

ദൃശ്യം ഒന്നിലെ അതേ കഥാപാത്രമായി ദൃശ്യം 2വിലും അൻസിബയുണ്ടായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

ദൃശ്യം ഒന്നുപോലെ തന്നെ ദൃശ്യം രണ്ടും ഹിറ്റായതില്‍ സന്തോഷം പങ്കുവെച്ച് അൻസിബ രംഗത്ത് എത്തിയിരുന്നു. മികച്ച പ്രകടനം നടത്തണമെന്ന ആഗ്രഹത്തോടെയാണ് ചലച്ചിത്രമേഖലയിലെത്തിയത്. വളരെയധികം പരിശ്രമങ്ങൾക്കും പ്രയാസങ്ങൾക്കും അവഗണനകൾക്കും ഒടുവില്‍ ദൃശ്യം എന്ന ഈ മികച്ച സിനിമയിൽ പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചു. സിനിമയിൽ അഭിനയിച്ചവരുടെ പട്ടികയിൽ എന്റെ പേര് ചേർത്തു, പക്ഷേ അഭിനയജീവിതം ഉപേക്ഷിച്ചതിനുശേഷം ഞാൻ വീണ്ടും പ്രവേശനം പ്രതീക്ഷിച്ചിരുന്നില്ല. ജീത്തു ജോസഫിന് ഞാൻ നന്ദി പറയുന്നു. എന്നിലെ നടിയെ പുറത്തുകൊണ്ടുവരാൻ എനിക്ക് അവസരം നൽകിയ ദൃശ്യം എന്ന ചിത്രത്തിന്. ഞാൻ മോഹൻലാലിന് നന്ദി പറയുന്നു. എന്റെയും എന്റെ ഭാവിയുടെയും പുരോഗതിക്കായി പ്രവർത്തിച്ച എല്ലാ സഹപ്രവർത്തകരും നന്ദിയെന്നാണ് അൻസിബ എഴുതിയിരിക്കുന്നത്.

PREV
click me!

Recommended Stories

ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ
"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്