പെണ്ണും പൊറാട്ടും ടീസർ പുറത്തിറക്കി.

രാജേഷ് മാധവന്റെ സംവിധാനത്തിൽ സുട്ടു എന്ന നായയും ഒപ്പം ഒരു കൂട്ടം പുതുമുഖങ്ങളും പ്രധാന കഥാപാത്രങ്ങളായി വരുന്ന 'പെണ്ണും പൊറാട്ടും' സിനിമയുടെ ടീസർ പുറത്തിറങ്ങി. "നിക്കാൻ പറ്റാത്തിടത്ത് നിന്ന് ഓടി പോകാനല്ലേ ഈ ലോകം ഇത്രേം വലുതായിരിക്കണേ" ...എന്ന നായകനായ സുട്ടgവിന്റെ ഡയലോഗിന് ശബ്ദം നൽകിയിരിക്കുന്നത് ടോവിനോ തോമസ് ആണ് .ഈ വരികളിൽ ഉണ്ട് 'പെണ്ണും പൊറാട്ടും' എന്ന സിനിമയുടെ ആത്മാവ്. നമ്മളിതുവരെ കാണാത്ത ഒരുകൂട്ടം നവാഗതരായ അഭിനേതാക്കളുടെ അതി ഗംഭീരമായ പ്രകടനം ടീസറിലൂടെ നമുക്ക് കാണാം .ആദ്യമായി അഭിനയിക്കുകയാണെന്നു തോന്നാത്ത വിധമുള്ള ഈ അഭിനേതാക്കളുടെ അഭിനയ ചാരുതയും സംഭാഷണങ്ങളും ടീസറിനെ വ്യത്യസ്തമാക്കുന്നു.

Add Asianetnews as a Preferred SourcegooglePreferred

മഹേഷിന്റെ പ്രതികാരം, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ന്നാ താൻ കേസ് കൊട് എന്നിങ്ങനെ വ്യത്യസ്‍തമായ സിനിമകളിലൂടെ ഒട്ടേറെ പുതുമുഖങ്ങളെയും നമുക്ക് സമ്മാനിച്ചിട്ടുള്ള നിർമ്മാതാവ് സന്തോഷ് ടി കുരുവിളയുടെ STK ഫ്രെയിംസ് ആണ് വീണ്ടും മറ്റൊരു വ്യത്യസ്തമായ സിനിമാ കാഴ്ചയുമായി എത്തുന്നത്. YouTube video player

ഇത് വരെ മലയാള സിനിമ കാണാത്ത എന്തോ ഒന്ന് ഈ സിനിമ നമുക്ക് തരും എന്നൊരു വിശ്വാസം ടീസർ കാണുമ്പോൾ പ്രേക്ഷകർക്ക് ലഭിക്കുന്നുണ്ട്. യുവാക്കളെയും കുടുംബങ്ങളെയും ഒരു പോലെ ആകർഷിക്കുന്ന രീതിയിലുള്ള ആക്ഷനും കോമഡിയും ഇമോഷൻസും നിറഞ്ഞു നിൽക്കുന്ന ഒരു സിനിമയായിരിക്കും 'പെണ്ണും പൊറാട്ടും' എന്ന് ചിത്രത്തിന്റെ ടീസർ വലിയ ഒരു സൂചന തരുന്നുണ്ട്.ഫെബ്രുവരി 13 ന് പെണ്ണും പൊറാട്ടും റിലീസ് ചെയ്യും.

എസ് ടി കെ ഫ്രെയിംസ്, ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ് ടി. കുരുവിളയോടൊപ്പം ബിനു ജോർജ് അലക്സാണ്ടർ, ഷെറിൻ റേച്ചൽ സന്തോഷ് എന്നിവരും ചിത്രത്തിന്റെ നിർമ്മാണ പങ്കാളികളാണ്. 'ഭീഷ്മ പർവ്വം', 'റാണി പത്മിനി' തുടങ്ങിയ ഹിറ്റ് സിനിമകളുടെ രചനാ പങ്കാളിയായിരുന്ന രവിശങ്കറാണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്. സബിൻ ഉരളിക്കണ്ടി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് ചമൻ ചാക്കോയാണ് . ഡോൺ വിൻസെന്റ് ആണ് സംഗീതം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക