'കര്‍ഷകശ്രീ അവാര്‍ഡൊക്കെ വിട്ട് നോവലിസ്റ്റ് ആവാനുള്ള പ്ലാനാണോ'യെന്ന് കമന്റ്, ചുട്ട മറുപടിയുമായി അനുമോള്‍

Web Desk   | Asianet News
Published : Aug 27, 2020, 03:09 PM IST
'കര്‍ഷകശ്രീ അവാര്‍ഡൊക്കെ വിട്ട് നോവലിസ്റ്റ് ആവാനുള്ള പ്ലാനാണോ'യെന്ന് കമന്റ്, ചുട്ട മറുപടിയുമായി അനുമോള്‍

Synopsis

പരിഹസിച്ചുള്ള കമന്റിന് ചുട്ടമറുപടിയുമായി നടി അനുമോള്‍.  

സിനിമയ്‍ക്ക് പുറമെ കൃഷിയിലും താല്‍പര്യം കാട്ടുന്ന നടിയാണ് അനുമോള്‍. ഒരാള്‍ എഴുതിയ കമന്റിന് അനുമോള്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

പുസ്‍തകം വായിക്കുന്ന ഒരു ഫോട്ടോ അനുമോള്‍ ഷെയര്‍ ചെയ്യുകയായിരുന്നു. കര്‍ഷകശ്രീ അവാര്‍ഡൊക്കെ വിട്ട് ചേച്ചി നോവലിസ്റ്റ് ആവാനുള്ള പ്ലാൻ ആണോ എന്നായിരുന്നു ഒരാളുടെ കമന്റ്.  അയാള്‍ക്ക് ചുട്ട മറുപടിയുമായി അനുമോള്‍ രംഗത്ത് എത്തി. കര്‍ഷകര്‍ക്ക് നോവല്‍ വായിക്കാൻ പാടില്ലേ എന്നായിരുന്നു അനുമോള്‍ ചോദിച്ചത്. കളിയാക്കിയതിന് അതേ രീതിയില്‍ മറുപടി കൊടുക്കുകയായിരുന്നു അനുമോള്‍. വീട്ടില്‍ നിന്ന് വിത്തെടുത്ത് പാടത്ത്  വിതയ്‍ക്കുന്നതുവരെയുള്ള രംഗങ്ങളുമായി ഒരു വീഡിയോ അടുത്തിടെ അനുമോള്‍ പുറത്തുവിട്ടിരുന്നു.

 

PREV
click me!

Recommended Stories

സംവിധായകന്‍ വിക്രം ഭട്ടും ഭാര്യയും 30 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍
നടി ആക്രമിക്കപ്പെട്ട കേസ്: കോടതി വിധിയെ പരിഹസിച്ച് ഗായിക ചിൻമയി ശ്രീപാദ