'ഇനി നമുക്ക് നൃത്തം ചെയ്യാം', ഫോട്ടോ പങ്കുവെച്ച് അനുമോള്‍

Web Desk   | Asianet News
Published : Apr 02, 2021, 10:50 AM IST
'ഇനി നമുക്ക് നൃത്തം ചെയ്യാം', ഫോട്ടോ പങ്കുവെച്ച് അനുമോള്‍

Synopsis

നൃത്തം ചെയ്യുന്ന ഫോട്ടോകളുമായി അനുമോള്‍.

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനുമോള്‍. കഥാപാത്രങ്ങള്‍ സൂക്ഷ്‍മതയോടെ തെരഞ്ഞെടുക്കുന്ന നടി. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട് അനുമോള്‍. ഇപോഴിതാ അനുമോളിന്റെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. അനുമോള്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നു. നമുക്ക് നൃത്തം ചെയ്യാം എന്നാണ് ഫോട്ടോയ്‍ക്ക് ക്യാപ്ഷനായിട്ട് അനുമോള്‍ എഴുതിയിരിക്കുന്നത്.

ടായ എന്ന സംസ്‍കൃത സിനിമയിലാണ് അനുമോള്‍ ഇപോള്‍ അഭിനയിക്കുന്നത്. അവളാല്‍ എന്ന് അര്‍ഥമുള്ള ടായ സംവിധാനം ചെയ്യുന്നത് ജി പ്രഭയാണ്. ഇഷ്‍ടി എന്ന സംസ്‍കൃത ചിത്രമാണ് ജി പ്രഭ ആദ്യമായി സംവിധാനം ചെയ്‍തത്. നെടുമുടു വേണുവും ടായ‍യില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.  സിനിമയുടെ ഫോട്ടോയും അനുമോള്‍ ചെയ്‍തിട്ടുണ്ട്. ഗോകുലം ഗോപാലൻ ആണ് ചിത്രം നിര്‍മിക്കുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടില്‍ നമ്പൂതിരി സ്‍ത്രീകള്‍ നേരിടേണ്ടി വന്ന ചൂഷണമാണ് സിനിമയുടെ പ്രമേയം.

ബാബു നമ്പൂതിരിയടക്കമുള്ള ഒട്ടേറെ അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'എന്‍റെ ശരിക്കുമുള്ള പേര് ജാഫര്‍ എന്നല്ല'; 'ഒഫിഷ്യല്‍ നെയിം' വന്ന വഴി വ്യക്തമാക്കി താരം
പാട്ടിന്റെ പാൽനിലാവ് മാഞ്ഞു, നൊമ്പരമായി വേർപാട്, എസ്പി വെങ്കിടേഷിന് കണ്ണീരോടെ അന്ത്യാഞ്ജലി, ചെന്നൈയിൽ സംസ്കാരം പൂര്‍ത്തിയായി