‘അപ്പോഴാണ് ഉണ്ണിയേട്ടന്‍ പൊട്ട് സജസ്റ്റ് ചെയ്തത്, ഇപ്പൊ നല്ല ആശ്വാസമുണ്ട്'; അരുന്ധതി

By Web TeamFirst Published Jun 28, 2021, 10:41 AM IST
Highlights

ആനിയെ അഭിനന്ദിച്ചുകൊണ്ട് നടൻ ഉണ്ണി മുകുന്ദൻ പങ്കുവച്ച കുറിപ്പ് ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.

പ്രതിസന്ധികളോട് പോരാടി സബ് ഇൻസ്പെക്ട്ടറായി ജോലി നേടിയ ആനി ശിവയെ കുറിച്ചാണ് ഇന്ന് കേരളം ചർച്ച ചെയ്യുന്നത്. നിരവധി പേരാണ് ആനിയുടെ പോരാട്ട വീര്യത്തെ പ്രകീർത്തിച്ച് കൊണ്ട് രം​ഗത്തെത്തിയത്. ഇതിനിടയിൽ ആനിയെ അഭിനന്ദിച്ചുകൊണ്ട് നടൻ ഉണ്ണി മുകുന്ദൻ പങ്കുവച്ച കുറിപ്പ് ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ഇപ്പോഴിതാ നടനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് നടിയും ആക്‌ടിവിസ്റ്റുമായ അരുന്ധതി. 

‘ഫോട്ടോ ഇടാന്‍ കാരണമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. അപ്പോഴാണ് ഉണ്ണിയേട്ടന്‍ പൊട്ട് സജസ്റ്റ് ചെയ്തത്. ഇപ്പൊ നല്ല ആശ്വാസമുണ്ട്. താങ്ക്യൂ ഉണ്ണിയേട്ടാ’,  എന്നാണ് പൊട്ടുകുത്തിയുള്ള ചിത്രം പങ്കുവച്ച് അരുന്ധതി കുറിച്ചത്. 

‘വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നതെന്നാണ് ആനിയുടെ ചിത്രത്തിനൊപ്പം ഉണ്ണി മുകുന്ദൻ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് രം​ഗത്തെത്തിയത്. പൊട്ടു തൊടുന്നതും തൊടാത്തതും ഒരാളുടെ സ്വാതന്ത്ര്യമാണെന്നും അതിന് സ്ത്രീ ശാക്തീകരണവുമായി ബന്ധവുമില്ലെന്നുമാണ് കമന്റുകൾ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!