നടി ബേബി സുരേന്ദ്രന്‍ അന്തരിച്ചു, ആദരാഞ്‍ജലികളുമായി താരങ്ങള്‍

Web Desk   | Asianet News
Published : Jul 14, 2021, 04:06 PM IST
നടി ബേബി സുരേന്ദ്രന്‍ അന്തരിച്ചു, ആദരാഞ്‍ജലികളുമായി താരങ്ങള്‍

Synopsis

എന്റെ സൂര്യപുത്രിക്ക് , സ്‍ത്രീധനം, ഇന്നലെകളില്ലാതെ, ഗ്ലോറിയ ഫെര്‍ണാണ്ടസ് ഫ്രം യു എസ് എ  തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.  

നടി ബേബി സുരേന്ദ്രന്‍ അന്തരിച്ചു. 63 വയസ്സായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ബേബി സുരേന്ദ്രന്‍. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു ബേബി സുരേന്ദ്രൻ അന്തരിച്ചത്.

പ്രസന്ന സുരേന്ദ്രൻ എന്ന ബേബി സുരേന്ദ്രന് കഴിഞ്ഞദിവസം ശസ്‍ത്രക്രിയ നടത്തിയിരുന്നു. തുടര്‍ന്ന് ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാകുകയും മരണം സംഭവിക്കുകയുമായിരുന്നു. എന്റെ സൂര്യപുത്രിക്ക് , സ്‍ത്രീധനം, തച്ചോളി വര്‍ഗീസ് ചേകവര്‍, ഇന്നലെകളില്ലാതെ, ഗ്ലോറിയ ഫെര്‍ണാണ്ടസ് ഫ്രം യു എസ് എ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ബേബി സുരേന്ദ്രന്‍ അഭിനയിച്ചിട്ടുണ്ട്.

അപ്രതീക്ഷിതമായ ഒരു വിടപറയല്‍ കൂടി. ബേബിച്ചേച്ചി(ബേബി സുരേന്ദ്രന്‍) പോയി. ചേച്ചി നിങ്ങള്‍ എന്റെ ഹൃദയത്തില്‍ എന്നും ജീവിക്കുമെന്നാണ് ആദരാഞ്‍ജലികള്‍ അര്‍പ്പിച്ച് കിഷോര്‍ സത്യ എഴുതിയിരിക്കുന്നത്.

ഒട്ടേറെ പേരാണ് ബേബി സുരേന്ദ്രന് ആദരാഞ്‍ജലികളുമായി രംഗത്ത് എത്തുന്നത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

PREV
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ