ധനുഷിന്റെ വേഷത്തില്‍ തിളങ്ങാൻ വെങ്കിടേഷ്, ട്രെയിലര്‍ പുറത്തുവിട്ട് റിലീസ് തിയതി പ്രഖ്യാപിച്ചു

Web Desk   | Asianet News
Published : Jul 14, 2021, 01:59 PM IST
ധനുഷിന്റെ വേഷത്തില്‍ തിളങ്ങാൻ വെങ്കിടേഷ്, ട്രെയിലര്‍ പുറത്തുവിട്ട് റിലീസ് തിയതി പ്രഖ്യാപിച്ചു

Synopsis

ധനുഷിന്റെ അസുരൻ ആണ് നരപ്പ എന്ന പേരില്‍ തെലുങ്ക് റീമേക്കായി എത്തുന്നത്.

ധനുഷ് നായകനായി 2019ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് അസുരൻ. വെട്രിമാരൻ സംവിധാനം ചെയ്‌‍ത ചിത്രം നിരൂപക പ്രീതി നേടിയിരുന്നു. ചിത്രം വൻ വിജയവുമായി മാറിയിരുന്നു. ഇപോഴിതാ ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ നരപ്പയുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

വെങ്കിടേഷ് ആണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. അസുരനില്‍ മഞ്‍ജു വാര്യര്‍ വേഷമിട്ട കഥാപാത്രമായി തെലുങ്കില്‍ എത്തുന്നത് പ്രിയാ മണിയാണ്. വെങ്കടേഷിന്റെ മികച്ച പ്രകടനം തന്നെയാണ് ട്രെയിലറിലെ ആകര്‍ഷണം. ശ്രീകാന്ത് അഡലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കലൈപുലി എസ് തനുവും ഡി സുരേഷ് ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രം ജൂലൈ 20ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്