ഭജ്രംഗി 2 റിലീസിന്, ഡാൻസ് റിഹേഴ്‍സല്‍ ചെയ്യുന്ന ഭാവന- വീഡിയോ

Web Desk   | Asianet News
Published : Oct 24, 2021, 12:37 PM IST
ഭജ്രംഗി 2 റിലീസിന്, ഡാൻസ് റിഹേഴ്‍സല്‍ ചെയ്യുന്ന ഭാവന- വീഡിയോ

Synopsis

ഡാൻസ് റിഹേഴ്‍സല്‍ ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവിട്ട് ഭാവന.

ഭാവന (Bhavana) നായികയാകുന്ന പുതിയ സിനിമയാണ് ഭജ്രംഗി 2 (Bhajrangi 2). ശിവ രാജ്‍കുമാറാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. കരുത്തുറ്റ കഥാപാത്രമായിട്ടാണ് ഭാവന ചിത്രത്തില്‍ അഭിനിയിക്കുന്നത്. ഭജ്രംഗി 2വെന്ന പുതിയ ചിത്രത്തിലെ ഗാനത്തിന് ഡാൻസ് റിഹേഴ്‍സല്‍ ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഭാവന.

ഭജ്രംഗി 2 എന്ന ചിത്രത്തിനായി സിദ് ശ്രീറാം പാടിയ പാട്ടാണ് ഭാവന ഒരു ചാനലിന്റെ അവാര്‍ഡ് ചടങ്ങിന്റെ നൃത്തത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. കന്നഡയിലാണ് ഭജ്രംഗി 2 ചിത്രം എത്തുന്നത്.  2013ല്‍ റിലീസ് ചെയ്‍ത ചിത്രമായ ഭജ്രംഗിയുടെ രണ്ടാം ഭാഗമാണ് ഇത്.  ഭാവനയ്‍ക്ക് ഏറെ പ്രതീക്ഷകളുള്ള ചിത്രമായ  ഭജ്രംഗി 2 ഒക്ടോബര്‍ 29ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും.

ജയണ്ണയാണ് ഭജ്രംഗി 2 ചിത്രം നിര്‍മിക്കുന്നത്.

എ ഹര്‍ഷ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സ്വാമി ജെ ആണ് ചിത്രത്തിന്റെ  ഛായാഗ്രാഹകൻ. ഭജ്രംഗി 2 എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് അരുണ്‍ ജന്യ ആണ്. ശിവ രാജ്‍കുമാറിനും ഭാവനയ്‍ക്കുമൊപ്പം ചിത്രത്തില്‍ ശ്രുതി, സൗരവ് ലോകേഷ്, ശിവ്‍രാജ് കെ ആര്‍ തുടങ്ങിവരും അഭിനയിക്കുന്നു. ഭജ്രംഗി 2 എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടപ്പോള്‍ തന്നെ കരുത്തുറ്റ കഥാപാത്രമായിരിക്കും ഭാവനയുടേത് എന്ന് വ്യക്തമായിരുന്നു. ഇൻസ്‍പെക്ടര്‍ വിക്രം എന്ന ചിത്രമാണ് ഭാവനയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്.

PREV
click me!

Recommended Stories

ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ
"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്