രാമന്റെ വേഷം കോപ്പിയടി; പ്രഭാസിന്റെ 'ആദിപുരുഷി'നെതിരെ ആര്‍ട്ടിസ്റ്റ്

Published : Apr 11, 2023, 04:16 PM ISTUpdated : Apr 11, 2023, 04:17 PM IST
രാമന്റെ വേഷം കോപ്പിയടി; പ്രഭാസിന്റെ 'ആദിപുരുഷി'നെതിരെ ആര്‍ട്ടിസ്റ്റ്

Synopsis

പലതവണ റിലീസ് മാറ്റിവച്ച ആദിപുരുഷ് ജൂണ്‍ 16ന് റിലീസ് ചെയ്യും.

പ്രഭാസിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ  രാവണനായി സെയ്‍ഫ് അലി ഖാനും രാമനായി പ്രഭാസും വേഷമിടുന്നു. സിനിമയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ എല്ലാം തന്നെ വൻ പ്രേക്ഷക സ്വീകാര്യത നേടിയെങ്കിലും ചിത്രത്തിന്റെ ടീസർ പുറത്തുവന്നതോടെ വിമർശനങ്ങളും വിവാദങ്ങളും ഉയർന്നിരുന്നു. ഇപ്പോഴിതാ ആദിപുരുഷിലെ രാമന്റെ വേഷം കോപ്പിയടിയാണെന്ന ആരോപണമാണ് ഉയരുന്നത്. 

കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റ് പ്രതീക് സംഘറാണ് പ്രഭാസിന്റെ രാമൻ ലുക്ക് കോപ്പിയടിയാണെന്ന് ആരോപിച്ച് രം​ഗത്തെത്തിയിരിക്കുന്നത്. തന്റെ ആർട്ട് വർക്കുകൾ ചേർത്തുവച്ചാണ് ആദിപുരുഷിലെ രാമന്റെ വേഷം ചെയ്തിരിക്കുന്നതെന്ന് പ്രതീക് ആരോപിക്കുന്നു. ഇക്കാര്യം തന്നെ അറിയിക്കുകയോ നഷ്ടപരിഹാരം നൽകുകയോ ചെയ്തിട്ടില്ലെന്നും ഇയാൾ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 

തന്റെ ആർട്ട് വർക്കും പ്രതീക് പങ്കുവച്ചിട്ടുണ്ട്. അദിപുരുഷിന്റെ അണിയറ പ്രവർത്തകർക്ക് ചെയ്യുന്ന തൊഴിലിനോട് താല്പര്യമോ സ്നേഹമോ ഇല്ലെന്നും വില കുറഞ്ഞ തന്ത്രങ്ങൾ ഉപയോ​ഗിച്ചാണ് സിനിമ നിർമ്മിക്കുന്നതെന്നും പ്രതീക് ആരോപിച്ചു. 

അതേസമയം, പലതവണ റിലീസ് മാറ്റിവച്ച ആദിപുരുഷ് ജൂണ്‍ 16ന് റിലീസ് ചെയ്യും. കഴിഞ്ഞ വർഷമാണ് ആദിപുരുഷിന്റെ ടീസർ പുറത്തിറങ്ങിയത്. പിന്നാലെ നിരവധി പരിഹാസങ്ങളും വിമർശനങ്ങളും സിനിമയ്ക്ക് എതിരെ ഉയർന്നു. കൊച്ചു ടിവിക്ക് വേണ്ടിയാണോ സിനിമ ഒരുക്കിയതെന്നും രാമായണത്തെയും രാവണനെയും ആദിപുരുഷ് തെറ്റായി ചിത്രീകരിച്ചുവന്നും വിമർശനങ്ങൾ ഉയർന്നു. 

'പണി വരുന്നുണ്ടവറാച്ചാ..'; കുറിക്ക് കൊള്ളുന്ന മറുപടിയുമായി ഹനാൻ, അതൃപ്തി പ്രകടിപ്പ് മറ്റുള്ളവർ

ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റാവത്ത്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ആദിപുരുഷ് നിര്‍മ്മിക്കുന്നത്. സണ്ണി സിംഗ്, ദേവ്‍ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു