'പ്രായം എന്നും പിന്നോട്ടാകട്ടെ', മമ്മൂട്ടിക്ക് ആശംസയുമായി ദുല്‍ഖര്‍

Web Desk   | Asianet News
Published : Sep 07, 2021, 02:32 PM ISTUpdated : Sep 07, 2021, 03:36 PM IST
'പ്രായം എന്നും പിന്നോട്ടാകട്ടെ', മമ്മൂട്ടിക്ക് ആശംസയുമായി ദുല്‍ഖര്‍

Synopsis

നിങ്ങളുടെ പ്രായം എന്നും പിന്നോട്ടാകട്ടെ എന്ന് മമ്മൂട്ടിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍.

മമ്മൂട്ടിയുടെ ജന്മദിനമാണ് ഇന്ന്. മമ്മൂട്ടിയുടെ സപ്‍തതി. ജന്മദിന ആശംസകളുമായി മമ്മൂട്ടിയുടെ ഫോട്ടോകള്‍ താരങ്ങള്‍ ഓണ്‍ലൈൻ ഷെയര്‍ ചെയ്യുന്നു. ഇപോഴിതാ മമ്മൂട്ടിക്ക് മനോഹരമായ ആശംസകളുമായി മകൻ ദുല്‍ഖറും എത്തിയിരിക്കുന്നു.
 


എക്കാലവും നന്ദിയുള്ളവനും അനുഗ്രഹിക്കപ്പെട്ടവനുമാണ് എന്ന് ദുല്‍ഖര്‍ പറയുന്നു. എങ്ങനെയാണ് ഒരാള്‍ക്ക് ഒരേ ഫ്രെയിമില്‍ ഒരേപോലെ തുടരാനാകുക എന്ന് ദുല്‍ഖര്‍ പറയുന്നു. നിങ്ങളെ അനന്തമായി സ്‍നേഹിക്കുന്നു. നിങ്ങളുടെ കുടുംബത്തില്‍ ജനിച്ചതില്‍ ഞങ്ങള്‍ ഭാഗ്യവാൻമാരാണ്. ലോകം നിങ്ങളെ നിരന്തരം ആഘോഷിക്കുമ്പോള്‍ ഞങ്ങള്‍ അത് സ്വയം ഓര്‍മിക്കുന്നു. സന്തോഷകരമായ ജന്മദിന ആശംസകള്‍. നിങ്ങളുടെ പ്രായം എന്നും പിന്നോട്ടാകട്ടെ എന്ന് ആശംസിക്കുന്നതായും മമ്മൂട്ടിയോട് ദുല്‍ഖര്‍ പറയുന്നു.

മമ്മൂട്ടിക്കൊപ്പമുള്ള ഒരു ഫോട്ടോയും ദുല്‍ഖര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നു.

പൃഥ്വിരാജും മോഹൻലാലും അടക്കമുള്ള താരങ്ങള്‍ രാവിലെ തന്നെ മമ്മൂട്ടിക്ക് ആശംസകളുമായി എത്തിയിരുന്നു.

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു