ദുല്‍ഖര്‍ ഇത്തവണയും പതിവുതെറ്റിച്ചില്ല, ഏറ്റെടുത്ത് സൂര്യ ആരാധകര്‍

Web Desk   | Asianet News
Published : Jul 23, 2021, 02:36 PM IST
ദുല്‍ഖര്‍ ഇത്തവണയും പതിവുതെറ്റിച്ചില്ല, ഏറ്റെടുത്ത് സൂര്യ ആരാധകര്‍

Synopsis

സൂര്യയുടെ ജന്മദിനത്തില്‍ പതിവ് തെറ്റിക്കാതെ ദുല്‍ഖര്‍.

നടൻ സൂര്യയുടെ ജന്മദിനമാണ് ഇന്ന്. തെന്നിന്ത്യയിലെ സൂര്യ ആരാധകരൊക്കെ അത് ആഘോഷിക്കുകയുമാണ്. ഒട്ടേറെ താരങ്ങളാണ് സൂര്യയുടെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. അതില്‍ ദുല്‍ഖറിന്റെ ആശംസയാണ് കേരളത്തിലെ സൂര്യ ആരാധകര്‍ ഏറ്റെടുക്കുന്നത്.

പാണ്ഡിരാജിന്റെ സംവിധാനത്തില്‍ സൂര്യ നായകനായി എത്തുന്ന എതര്‍ക്കും തുനിന്തവൻ എന്ന സിനിമയുടെ ലുക്ക് പങ്കുവെച്ചാണ് ദുല്‍ഖറിന്റെ ആശംസ. ഗംഭീര ലുക്ക്. സന്തോഷ ജന്മദിനം സൂര്യ അണ്ണ, സന്തോഷവും, ആരോഗ്യവും വിജയവും ഉണ്ടാകാൻ പ്രാര്‍ഥിക്കുന്നുവെന്നും ദുല്‍ഖര്‍ എഴുതിയിരിക്കുന്നു. എല്ലാ വര്‍ഷവും ഇങ്ങനെ സൂര്യ അണ്ണാ എന്ന് വിളിച്ച് ദുല്‍ഖര്‍ ആശംസകള്‍ നേരാറുണ്ട് എന്ന് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്.

സണ്‍ പിക്ചേഴ്‍സ് ആണ് എതര്‍ക്കും തുനിന്തവൻ ആണ് നിര്‍മിക്കുന്നത്.

പ്രിയങ്ക മോഹൻ നായികയാകുന്ന ചിത്രത്തില്‍ സത്യരാജ്, സൂര്യ, സൂര്യ, ശരണ്യ പൊൻവണ്ണൻ,  ദേവദര്‍ശിനി, ജയപ്രകാശ്, ഇളവരശ് തുടങ്ങിയവരും അഭിനയിക്കുന്നു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV
click me!

Recommended Stories

30-ാമത് ഐഎഫ്എഫ്കെ: ഹോമേജ് വിഭാഗത്തില്‍ വാനപ്രസ്ഥം, നിര്‍മ്മാല്യം, കുട്ടിസ്രാങ്ക് ഉൾപ്പടെ 11 ചിത്രങ്ങള്‍
'ഇത് സിനിമ മാത്രമല്ല, ലെ​ഗസിയാണ്, വികാരമാണ്'; 'പടയപ്പ' റീ റിലീസ് ​ഗ്ലിംപ്സ് വീഡിയോ എത്തി