
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ, പ്രിയദർശൻ കൂട്ടുക്കെട്ടിലെ 'മരക്കാർ അറബിക്കടലിന്റെ സിംഹം'. കഴിഞ്ഞ വർഷം മാർച്ചിലാണ് റിലീസ് പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് കൊവിഡും ലോക്ഡൗണും കാരണം സിനിമാ ഇൻഡസ്ട്രി തന്നെ അവതാളത്തിലായി. നിലവിൽ ഓഗസ്റ്റ് 12ന് ഓണം റിലീസ് ആയി ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുമാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഈ അവസരത്തിൽ ഹരീഷ് പേരടി പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ചിത്രം എന്ന സിനിമ ഇറങ്ങുന്നതിനുമുമ്പായിരുന്നു തൻ്റെ സിനിമാ ജീവിതത്തിൽ ഇത്രയും ആത്മ ധൈര്യമുണ്ടായിരുന്ന സമയമെന്നും ഇന്ന് തന്റെ ആത്മ ധൈര്യം അതിൻ്റെ ഇരട്ടിയിലാണെന്നും പ്രിയദർശൻ തന്നോട് പറഞ്ഞതായി ഹരീഷ് കുറിക്കുന്നു. പ്രിയദർശൻ 45തവണയാണ് ചിത്രം കണ്ടെതെന്നും നടൻ കുറിക്കുന്നു.
ഹരീഷ് പേരടിയുടെ വാക്കുകൾ
വിവിധ ഭാഷകളിലായി 90ൽ അധികം സിനിമകൾ സംവിധാനം ചെയ്ത ഇൻഡ്യയിലെ ഈ വലിയ സംവിധായകൻ ഈ ലോക്ക്ഡൗൺ കാലത്ത് എന്നെ വിളിച്ചിരുന്നു...45 തവണ മരക്കാർ എന്ന അദ്ദേഹത്തിൻ്റെ സ്വപ്നം ആവർത്തിച്ച് കണ്ടെന്നും,ചിത്രം എന്ന സിനിമ ഇറങ്ങുന്നതിനുമുമ്പായിരുന്നു തൻ്റെ സിനിമാ ജീവിതത്തിൽ ഇത്രയും ആത്മ ധൈര്യമുണ്ടായിരുന്ന സമയമെന്നും,ഇന്നെൻ്റെ ആത്മ ധൈര്യം അതിൻ്റെ ഇരട്ടിയിലാണെന്നും,പിന്നെ ഈ പാവപ്പെട്ടവൻ്റെ കഥാപാത്രമായ മങ്ങാട്ടച്ഛനെ മൂപ്പർക്ക് വല്ലാതങ്ങ് ബോധിച്ചെന്നും,പ്രത്യേകിച്ച് ലാലേട്ടനും വേണുചേട്ടനുമായുള്ള സീനുകൾ എന്നും എടുത്ത് പറഞ്ഞു...മകൾ കല്യാണിയുടെ പ്രത്യേക സന്തോഷവും അറിയിച്ചു...മതി..പ്രിയൻ സാർ..1984-ൽ ഒന്നാം വർഷ പ്രിഡിഗ്രിക്കാരനായ ഞാൻ കോഴിക്കോട് അപ്സരാ തിയ്യറ്ററിലെ ഏറ്റവും മുന്നിലുള്ള ഒരു രുപാ ടിക്കറ്റിലിരുന്ന് "പൂച്ചക്കൊരുമുക്കുത്തി" കണ്ട് ആർമാദിക്കുമ്പോൾ എൻ്റെ സ്വപ്നത്തിൽ പോലുമില്ലാത്ത വലിയ ഒരു അംഗീകാരമാണ് ഇത്...നാടകം എന്ന ഇഷ്ട്ടപ്പെട്ട മേഖലയിൽ പ്രത്യേകിച്ച് സ്വപ്നങ്ങളൊന്നും കാണാതെ അഭിനയം ഉരുട്ടി നടക്കുന്നവനെ സ്വപ്നങ്ങൾ തേടി വരുമെന്ന വലിയ പാഠം പറഞ്ഞ് തന്നതിന്..ജീവിതത്തിലെ മുഴുവൻ സമയവും സിനിമയുമായി ഇണചേരുന്ന ദൃശ്യ വിസ്മയങ്ങളുടെ മാന്ത്രികാ..തിരിച്ച് തരാൻ സ്നേഹം മാത്രം...
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ