മഞ്‍ജു വാര്യര്‍ക്ക് ജന്മദിന ആശംസയുമായി ജയസൂര്യ, നന്ദി പറഞ്ഞ് താരം

Web Desk   | Asianet News
Published : Sep 10, 2021, 12:58 PM IST
മഞ്‍ജു വാര്യര്‍ക്ക് ജന്മദിന ആശംസയുമായി ജയസൂര്യ, നന്ദി പറഞ്ഞ് താരം

Synopsis

മഞ്‍ജു വാര്യര്‍ക്ക് ജന്മദിന ആശംസകളുമായി നടൻ ജയസൂര്യ.


മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് മഞ്‍ജു വാര്യര്‍. മലാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറായി അറിയപ്പെടുന്ന മഞ്‍ജു വാര്യര്‍ ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. താരങ്ങളെല്ലാം മഞ്‍ജു വാര്യര്‍ക്ക് ആശംസകള്‍ നേരുകയും ഫോട്ടോകള്‍ ഷെയര്‍ ചെയ്യുകയും ചെയ്യുന്നു. മഞ്‍ജു വാര്യര്‍ക്ക് ജന്മദിന ആശംസകളുമായി നടൻ ജയസൂര്യയും എത്തുകയും നടി നന്ദി രേഖപ്പെടുത്തുകയും ചെയ്‍തു.

മഞ്‍ജു വാര്യരുടെ പുതിയ ചിത്രത്തിലെ നായകനാണ് ജയസൂര്യ. മേരി ആവാസ് സുനോയെന്ന ചിത്രത്തിലാണ് ജയസൂര്യയും മഞ്‍ജു വാര്യരും ആദ്യമായി ഒന്നിക്കുന്നത്. മേരി ആവാസ് സുനോയിൽ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ഡോക്ടറാണ് മഞ്‍ജു വാര്യരുടെ കഥാപാത്രം. 

യൂണിവേഴ്‍സൽ സിനിമയുടെ ബാനറിൽ ബി രാകേഷ് ചിത്രം നിർമിച്ചിരിക്കുന്നു. 

ശിവദയും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ ജോണി ആന്‍റണി, ഗൗതമി നായർ, സോഹൻ സീനുലാൽ, സുധീർ കരമന, ജി സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ എ ഇ എന്നിവരും അഭിനയിച്ചിരിക്കുന്നു. പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്. 

തിരുവനന്തപുരമായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി. കോ പ്രൊഡ്യൂസേഴ്‍സ് വിജയകുമാർ പാലക്കുന്ന്, ആൻ സരിഗ. ബി.കെ ഹരിനാരായണന്‍റെ വരികൾക്ക് എം.ജയചന്ദ്രനാണ് സംഗീതം നൽകിയിരിക്കുന്നത്. ഹരിചരൺ, സന്തോഷ്‍ കേശവ്, ജിതിൻ രാജ്,ആൻ ആമി എന്നിവർ പാട്ടുകൾ പാടിയിരിക്കുന്നു. എഡിറ്റിങ് ബിജിത് ബാല. പ്രൊജക്ട് ഡിസൈനർ ബാദുഷ എൻഎം. ക്യാമറ സെക്കന്റ് യൂണിറ്റ്- നൗഷാദ് ഷെരീഫ്, കലാസംവിധാനം- ത്യാഗു തവനൂർ,, പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പൻകോട്, മേക്കപ്പ്- പ്രദീപ് രംഗൻ, വസ്ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, സമീറ സനീഷ്, സരിത ജയസൂര്യ. സൗണ്ട് ഡിസൈൻ - അരുണ വർമ, പശ്ചാത്തലസംഗീതം- യാക്സൺ ഗ്യാരി പെരേര, നേഹ നായർ, വിഎഫ്എക്സ്- നിഥിൻ റാം, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ജിബിൻ ജോൺ, സ്റ്റിൽസ്- ലെബിസൺ ഗോപി, പിആർഒ -വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിസൈൻ-താമിർ ഓകെ, അസോസിയേറ്റ് ഡയറക്ടേഴ്‍സ്- വിഷ്‍ണു രവികുമാർ, ഷിജു സുലൈഖ ബഷീർ, ഡയറക്ടേഴ്സ് അസിസ്റ്റന്‍റ് - എം കുഞ്ഞാപ്പ.

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു