കാര്‍ത്തിക് സുബ്ബരാജിന്റെ സംവിധാനത്തിലുള്ള ചിത്രം, ധ്രുവ് വിക്രത്തിന്റെ ക്യാരക്ടര്‍ ടീസര്‍ പുറത്ത്

Web Desk   | Asianet News
Published : Sep 10, 2021, 12:06 PM IST
കാര്‍ത്തിക് സുബ്ബരാജിന്റെ സംവിധാനത്തിലുള്ള ചിത്രം, ധ്രുവ് വിക്രത്തിന്റെ ക്യാരക്ടര്‍ ടീസര്‍ പുറത്ത്

Synopsis

വിക്രവും ധ്രുവ് വിക്രവും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മഹാൻ.

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മഹാൻ. വിക്രവും മകൻ ധ്രുവ് വിക്രമും ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നേരത്തെ വിക്രമത്തിന്റെ ക്യാരക്ടര്‍ ടീസര്‍ പുറത്തുവിട്ടിരുന്നു. ഇപോഴിതാ ധ്രുവ് വിക്രമിന്റെ ക്യാരക്ടര്‍ പുറത്തുവിട്ടിരിക്കുന്നു.

ഡാഡ എന്ന് ആണ് ചിത്രത്തില്‍ ധ്രുവ് വിക്രമിന്റെ കഥാപാത്രത്തിന്റെ പേര്. മകൻ ധ്രുവുമായി ആദ്യമായി ഒന്നിക്കുന്ന മഹാൻ വിക്രമിന്റെ അറുപതാമത്തെ ചിത്രമാണ്. സന്തോഷ് നാരായണൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സന്തോഷ് നാരായണന്റെ മറ്റൊരു ഹിറ്റ് ചിത്രമാകും ഇതെന്നാണ് ടീസറിലെ സംഗീതം സൂചിപ്പിക്കുന്നത്.

സെവൻ സക്രീൻ സ്റ്റുഡിയോ ചിത്രം നിര്‍മിക്കുന്നു.

സിമ്രാൻ, ബോബി സിൻഹ, വാണിഭോജൻ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'വടു ദി സ്‍കാര്‍' സിനിമയുടെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു
മോഹന്‍ലാലിനെ നായകനാക്കി അടുത്ത സിനിമ എന്ന്? ഷാജി കൈലാസിന്‍റെ പ്രതികരണം