'അത് ഫേയ്ക്കാണ്'; ട്വിറ്ററിലെ വ്യാജനെതിര ജോജു ജോർജ്

Web Desk   | Asianet News
Published : Jun 20, 2021, 05:14 PM IST
'അത് ഫേയ്ക്കാണ്'; ട്വിറ്ററിലെ വ്യാജനെതിര ജോജു ജോർജ്

Synopsis

വ്യാജ അക്കൗണ്ടിനെ കുറിച്ചുള്ള വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായിട്ടുള്ളവരാണ് ഭൂരിഭാ​ഗം സിനിമാ താരങ്ങളും. അവരുടെതായ കൊച്ചു കൊച്ചു വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. പലപ്പോഴും ഇവരുടെ പേരിൽ വ്യാജ അക്കൗണ്ടുകളും സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ തന്റെ പേരിലുള്ള വ്യാജനെ കാട്ടിത്തരുകയാണ് നടൻ ജോജു ജോർജ്. 

ട്വിറ്ററിൽ തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിനെതിരെയാണ് നടൻ രം​ഗത്തെത്തിയത്.‘ഇത് ഒരു ഫേക്ക് അക്കൗണ്ട് ആണ്’ എന്ന കുറിപ്പോടെയാണ് ജോജു ട്വിറ്ററിലെ തന്റെ വ്യാജനെ കാട്ടുന്നത്. ഒപ്പം വ്യാജ അക്കൗണ്ടിനെ കുറിച്ചുള്ള വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.

അതേസമയം, ജ​ഗമേ തന്തിരം എന്ന സിനിമയാണ് നിലവിൽ ജോജുവിന്റേതായി പുറത്തിയ ചിത്രം. ജൂൺ 18നാണ് ജഗമേ തന്തിരം നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്. എന്നാൽ, ചിത്രത്തിലെ ജോജുവിന്റെ അഭിനയത്തെക്കുറിച്ച് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'പിന്നീട് ചെയ്യാമെന്ന് അറിയിച്ചിരുന്നെങ്കിൽ ഐശ്വര്യ റായ്‌ക്ക് വേണ്ടി ഒരു വർഷമൊക്കെ കാത്തിരിക്കാൻ തയ്യാറായിരുന്നു'; ആ സിനിമയെ കുറിച്ച് രജനികാന്ത്
കരിയറിലെ വ്യത്യസ്തമായ വേഷത്തിൽ ഹണി റോസ്; 'റേച്ചൽ' റിലീസിനൊരുങ്ങുന്നു