‘ദളപതി 65' ഫസ്റ്റ് ലുക്ക് എത്തുന്നു; വിശേഷം പങ്കുവച്ച് സൺ പിക്ചേഴ്സ്

Web Desk   | Asianet News
Published : Jun 19, 2021, 11:03 PM IST
‘ദളപതി 65' ഫസ്റ്റ് ലുക്ക് എത്തുന്നു; വിശേഷം പങ്കുവച്ച് സൺ പിക്ചേഴ്സ്

Synopsis

മലയാളത്തിൽ നിന്നും നടൻ ഷൈൻ ടോം ചാക്കോയും നടി അപർണ ദാസും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നുണ്ട്. 

പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധയാർജിച്ച ചിത്രമാണ് വിജയ് നായകനായെത്തുന്ന ‘ദളപതി 65‘. ചിത്രത്തിന്റേതായി പുറത്തുവരുന്ന വാർത്തകൾ ഇരുകയ്യും നീട്ടിയാണ് വിജയ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ഫസ്റ്റ് ലുക്ക് എത്തുന്നുവെന്ന വിശേഷമാണ് നിര്‍മ്മാതാക്കളായ സൺ പിക്ചേഴ്സ് പുറത്തുവിട്ടിരിക്കുന്നത്. 

ജൂൺ 21ന് വൈകുന്നേരം ആറ് മണിക്കാണ് ഫസ്റ്റ് ലുക്ക് എത്തുന്നത്. ദളപതി 65ന്റെ ചിത്രീകരണം ഏപ്രിൽ ആദ്യവാരം ആണ് ആരംഭിച്ചത്. ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മലയാളത്തിൽ നിന്നും നടൻ ഷൈൻ ടോം ചാക്കോയും നടി അപർണ ദാസും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നുണ്ട്. 

പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തില്‍ നായിക. ദളപതി 65' ഏതു വിഭാഗത്തിന്‍ പെടുന്ന ചിത്രമായിരിക്കുമെന്ന് ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ലെങ്കിലും ചിത്രം ഒരു ഫണ്‍-എന്‍റര്‍ടെയ്‍നര്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ട്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് അനിരുദ്ധാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘മാസ്റ്റര്‍’ ആണ് ഒടുവിൽ പുറത്തിറങ്ങിയ വിജയ് ചിത്രം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍