
മുഖ്യമന്ത്രി പിണറായി വിജയനും കെ സുധാകരനും തമ്മിലുള്ള ബ്രണ്ണൻ കോളജ് കഥകളുടെ വാക്പോരിൽ പ്രതികരണവുമായി സംവിധായകനും നടനുമായ ജോയ് മാത്യു. ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജീവിക്കാൻ വഴിയില്ലാതെ ജനം നട്ടം തിരിഞ്ഞു മേലോട്ട് നോക്കി നിൽക്കുമ്പോഴാണ് ഇവരുടെ 50 വർഷത്തിന് മുൻപുള്ള പിച്ചാത്തിക്കഥയെന്നാണ് ജോയ് മാത്യു പറയുന്നത്.
ജോയ് മാത്യുവിന്റെ വാക്കുകൾ
ജീവിക്കാൻ വഴികാണാതെ ജനം നട്ടംതിരിഞ്ഞു മേലോട്ട് നോക്കി നിൽക്കുമ്പോൾ അൻപത് കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുത്. ഓരോ ജനതയ്ക്കും അവർ അർഹിക്കുന്ന ഭരണാധികാരികളെ ലഭിക്കും. ഇന്ത്യൻ ജനതയ്ക്ക് മൊത്തത്തിലാണെങ്കിലും കേരള ജനതയ്ക്ക് മാത്രമാണെങ്കിലും !അതിൽ നമ്മൾ മലയാളികൾക്കാണ് ആഹ്ലാദിക്കാൻ.
Read Also: 'മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതി';പിണറായിയോട് പറഞ്ഞത് കോണ്‍ഗ്രസ് നേതാവ് കെ ടി ജോസഫെന്ന് സഹപാഠി
അതേസമയം, മക്കളെ തട്ടിക്കൊണ്ടുപോകാൻ സുധാകരൻ പദ്ധതിയിട്ടെന്ന് പിണറായി വിജയനോട് പറഞ്ഞത് കോൺഗ്രസ് നേതാവും എറണാകുളത്തെ അബ്കാരിയുമായിരുന്ന കെടി ജോസഫ് ആണെന്ന് വെളിപ്പെടുത്തലുമായി സഹപാഠി രംഗത്തെത്തി. പിണറായിയും സുധാകരനും പഠിച്ചകാലത്ത് ബ്രണ്ണനിലുണ്ടായിരുന്ന സിഎംപി നേതാവ് ചൂരായി ചന്ദ്രനാണ് ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ