സിംഹം എന്നും സിംഹം തന്നെയായിരിക്കും; കമൽഹാസന്റെ പോസ്റ്ററുമായി 'വിക്രം' ടീം

By Web TeamFirst Published Aug 12, 2021, 9:02 AM IST
Highlights


'മാസ്റ്ററി'നു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

പ്രഖ്യാപന സമയം മുതൽ ഏറെ പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രമാണ് വിക്രം. കമല്‍ ഹാസനൊപ്പം ആദ്യമായി ഫഹദ് ഫാസിൽ സ്ക്രീൻ പങ്കിടുന്ന ചിത്രം കൂടിയാണിത്. വിജയ് സേതുപതിയാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നരെയ്‍നും കാളിദാസ് ജയറാമും ചിത്രത്തിലുണ്ട്. ഇപ്പോഴിതാ വിക്രമിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

കമൽഹാസന്റെ അഭിനയ ജീവിതത്തിന്റെ അറുപത്തി രണ്ടാം വാർഷികത്തോട് അനുബന്ധിച്ചാണ് പുതിയ പോസ്റ്റർ റിലീസ് ചെയ്തത്. ലോകേഷ് കനകരാജ് ഉൾപ്പടെയുള്ളവർ പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. കമൽഹാസൻ വാളുമായി പുറം തിരിഞ്ഞ് നിൽക്കുന്നതാണ് പോസ്റ്റർ. 'സിംഹം എന്നും സിംഹം' തന്നെയായിരിക്കും എന്ന കുറിപ്പും പോസ്റ്ററിലുണ്ട്.

'മാസ്റ്ററി'നു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കമല്‍ ഹാസന്‍റെ കഴിഞ്ഞ പിറന്നാള്‍ ദിനത്തിലായിരുന്നു ടൈറ്റില്‍ പ്രഖ്യാപനം. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. ലോകേഷ് ചിത്രങ്ങളായ കൈതിയുടെയും മാസ്റ്ററിന്‍റെയും ഛായാഗ്രാഹകനായ സത്യന്‍ സൂര്യനെയാണ് വിക്രത്തിലും ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന് മറ്റു പ്രോജക്റ്റുകളുടെ തിരക്കുകള്‍ വന്നതിനാല്‍ പിന്മാറുകയായിരുന്നു. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് വിക്രത്തിന്‍റെ നിര്‍മ്മാണം. സംഗീതം അനിരുദ്ധ്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്ദ സങ്കലനം കണ്ണന്‍ ഗണ്‍പത്. 2022ല്‍ തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതി. 

Keep inspiring us sir 🙏 pic.twitter.com/Sr4PH6vNZd

— Lokesh Kanagaraj (@Dir_Lokesh)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!