ബന്ധങ്ങളുടെ ഇഴയടുപ്പം; ഫോട്ടോ ഷെയര്‍ ചെയ്‍ത് ഖുശ്‍ബു

Web Desk   | Asianet News
Published : May 14, 2020, 03:10 PM IST
ബന്ധങ്ങളുടെ ഇഴയടുപ്പം; ഫോട്ടോ ഷെയര്‍ ചെയ്‍ത് ഖുശ്‍ബു

Synopsis

ബന്ധത്തിന്റെ ഇഴയടുപ്പം കൂടുന്നുവെന്നാണ് ഖുശ്‍ബു പറയുന്നത്.

ഒരുകാലത്ത് തെന്നിന്ത്യയിലെ തിളങ്ങും താരമായിരുന്നു ഖുശ്‍ബു. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരം. ഖുശ്‍ബുവിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപ്പോഴിതാ ഖുശ്‍ബു ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. തന്റെ അമ്മ തലയില്‍ മസാജ് ചെയ്യുന്നതിന്റെ ഫോട്ടോയാണ് ഖുശ്‍ബു പങ്കുവച്ചിരിക്കുന്നത്.

ഇപ്പോള്‍ രാജ്യം കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ്. ലോക്ക് ഡൗണിലുമാണ്. അക്കാലം ബന്ധത്തിന്റെ ഇഴയടുപ്പം കൂട്ടുന്നുവെന്നാണ് ഖുശ്‍ബു പറയുന്നത്. വീട്ടിലെ കഠിന ജോലികള്‍ക്ക് ശേഷം അമ്മയുടെ കൈകള്‍ തലയില്‍ മാജിക് കാട്ടുന്നുവെന്നാണ് ഖുശ്‍ബു അടിക്കുറിപ്പായി എഴുതിയിരിക്കുന്നത്. ഖുശ്‍ബുവിന് ആശംസയുമായി ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്.

 

PREV
click me!

Recommended Stories

ജനപ്രിയ നായകന്റെ വൻ വീഴ്‍ച, കേസില്‍ കുരുങ്ങിയ ദിലീപിന്റെ സിനിമാ ജീവിതം
ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം