
കൊവിഡില്ലാതിരുന്ന ലോകത്തെ കുറിച്ച് ഓര്‍ക്കാതിരിക്കുന്നവര്‍ കുറവല്ല. യാത്രകളും സന്തോഷകരമായ നിമിഷങ്ങളുമൊക്കെയായിട്ടുള്ള കാലം. ഇന്ന് കൊവിഡില്‍ എല്ലാവരും പകച്ചുനില്‍ക്കുന്നു. കൊവിഡ് ഇല്ലാത്ത സന്തോഷകരമായ കാലത്തെ കുറിച്ച് ഓര്‍ത്ത് രംഗത്ത് എത്തുകയാണ് ഖുശ്‍ബു.
രണ്ട് വര്‍ഷം മുമ്പ്, ഈ ദിവസം. എന്ത് സന്തോഷകരമായ ദിവസങ്ങള്‍. കൊവിഡില്ല. നിയന്ത്രണങ്ങള്‍ ഇല്ല. ആ സന്തോഷകരമായ ദിവസങ്ങള്‍ തിരിച്ചുവരണം. എല്ലാവരും സുരക്ഷിതമായി ഇരിക്കണമെന്നും ഭര്‍ത്താവ് സി സുന്ദര്‍ സിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ഖുശ്‍ബു എഴുതുന്നു.
അവന്തിക അനന്തിത എന്നീ രണ്ട് മക്കളാണ് ഖുശ്‍ബുവിനും- സുന്ദര്‍ സിക്കുമുള്ളത്.
ആദ്യ ചിത്രമായ മുറൈമാമന്റെ ലൊക്കേഷനില്‍ വെച്ച് സംവിധായകൻ സുന്ദര്‍ സി ഖുശ്‍ബുവിനോടുള്ള പ്രണയം തുറന്നുപറയുന്നത് 1995ലും തുടര്‍ന്ന് 2000ത്തിലാണ് ഇരുവരും വിവാഹിതാരാകുന്നതും.