'മൈ നെയിം ഈസ് അഴകൻ', സിനിമയെ പരിചയപ്പെടുത്തി മമ്മൂട്ടി

Web Desk   | Asianet News
Published : Apr 04, 2021, 08:01 PM ISTUpdated : Apr 04, 2021, 08:07 PM IST
'മൈ നെയിം ഈസ് അഴകൻ', സിനിമയെ പരിചയപ്പെടുത്തി മമ്മൂട്ടി

Synopsis

'മൈ നെയിം ഈസ് അഴകൻ' എന്ന സിനിമയുടെ ഫോട്ടോയുമായി മമ്മൂട്ടി.

മമ്മൂട്ടി അഭിനയിച്ച ഒരു ഹിറ്റ് സിനിമയാണ് അഴകിയ രാവണൻ. വേദനിക്കുന്ന കോടീശ്വരനായ കഥാപാത്രമായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിച്ചത്. ഇന്നും ആള്‍ക്കാര്‍ കാണാൻ ആഗ്രഹിക്കുന്ന ഒരു സിനിമയാണ് അഴകിയ രാവണൻ. അഴകൻ എന്ന പേരിലുള്ള തമിഴ് സിനിമയിലും അഭിനയിച്ച മമ്മൂട്ടി ഇപോഴിതാ ഇതേ പേരിന്റെ സാമ്യമുള്ള മറ്റൊരു സിനിമയെ പരിചയപ്പെടുത്തിയിരിക്കുന്നു. മമ്മൂട്ടി ഫോട്ടോയും ഷെയര്‍ ചെയ്‍തിട്ടുണ്ട്. മൈ നെയിം ഈസ് അഴകൻ എന്നാണ് സിനിമയുടെ പേര്.

ബി സി നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് മൈ നെയിം ഈസ് അഴകൻ. തമിഴില്‍ കെ ബാലചന്ദ്രറിന്റെ സംവിധാനത്തില്‍ അഴകൻ എന്ന സിനിമയില്‍ തന്നെ മമ്മൂട്ടി നായകനായിട്ടുണ്ട്. മമ്മൂട്ടി പുതിയ സിനിമ പരിചയപ്പെടുത്തിയപ്പോള്‍ ഒട്ടേറെ പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.  സലിം അഹമ്മദ് പ്രൊഡക്ഷൻസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. മമ്മൂട്ടി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നുവെന്നും പോസ്റ്ററില്‍ പറയുന്നു.

വണ്‍ എന്ന സിനിമയാണ് മമ്മൂട്ടി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

കടയ്‍ക്കല്‍ ചന്ദ്രൻ എന്ന കേരള മുഖ്യമന്ത്രിയായിട്ടാണ് മമ്മൂട്ടി അഭിനയിച്ചത്.

PREV
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി