വിപ്ലവമായാലും പ്രണയമായാലും 'DIYF'കാർക്ക് ഒരു നയമേ ഉള്ളു, 'എല്ലാം ശരിയാകു'മെന്ന് ആസിഫ് അലി!

By Web TeamFirst Published Apr 4, 2021, 5:39 PM IST
Highlights

ആസിഫ് അലി നായകനാകുന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു.

ആസിഫ് അലി നായകനാകുന്ന പുതിയ സിനിമയാണ് എല്ലാം ശരിയാകും. സിനിമയുടെ റീലീസ് തിയതിയും പുറത്തുവിട്ടു. ആസിഫ് അലി തന്നെയാണ് റിലീസ് തിയ്യതി അറിയിച്ചത്. ഡിഐവൈഎഫുകാരനായിട്ടാണ് (DIYF) ആസിഫ് അലി ചിത്രത്തില്‍ അഭിനയിക്കുന്നത് എന്ന സൂചനയും നല്‍കിയിട്ടുണ്ട്. സിനിമയുടെ ഫോട്ടോയും ആസിഫ് അലി ഷെയര്‍ ചെയ്‍തിട്ടുണ്ട്. ജൂണ്‍ നാലിനാണ് ചിത്രം റിലീസ് ചെയ്യുക.

രാഷ്ട്രീയമായാലും, കുടുംബമായാലും, വിപ്ലവമായാലും, പ്രണയമായാലും ഞങൾ DIYF കാർക്ക് ഒരൊറ്റ നയം ഉള്ളു. എല്ലാം ശരിയാകും  എന്നാണ് ആസിഫ് അലി എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ജിബു ജേക്കബ് സംവിധാനം ചെയ്‍ത വെള്ളിമൂങ്ങ എന്ന സിനിമയിലും ആസിഫ് അലി അഭിനയിച്ചിട്ടുണ്ട്.  ഇതാദ്യമായാണ് ജിബു ജേക്കബിന്റെ സിനിമയില്‍ ആസിഫ് അലി നായികയായി എത്തുന്നതും.

രാഷ്‍ട്രീയ പശ്ചാത്തലത്തിലുള്ളതായിരിക്കും ചിത്രമെന്നാണ് പേരും ഫോട്ടോകളും സൂചിപ്പിക്കുന്നത്.

അനുരാഗ കരിക്കിൻവെള്ളം എന്ന ചിത്രത്തിന് ശേഷം രജിഷ വിജയനും ആസിഫ് അലിയും ജോഡികളായി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.

click me!