നസീർ സാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നായക വേഷം ചെയ്ത നടൻ, നിത്യഹരിത യുവത്വം; മുകേഷ് പറയുന്നു

Web Desk   | Asianet News
Published : Aug 06, 2021, 02:32 PM IST
നസീർ സാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നായക വേഷം ചെയ്ത നടൻ, നിത്യഹരിത യുവത്വം; മുകേഷ് പറയുന്നു

Synopsis

തോപ്പിൽഭാസി തിരക്കഥയൊരുക്കി കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി ബി​ഗ് സ്ക്രീനിൽ എത്തുന്നത്.

മ്മൂട്ടി എന്ന അതുല്യപ്രതിഭയുടെ മുഖം വെള്ളിത്തിരയിൽ പതിഞ്ഞിട്ട് ഇന്നേക്ക് അമ്പത് വർഷം തികയുകയാണ്.തോപ്പിൽഭാസി തിരക്കഥയൊരുക്കി കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി ബി​ഗ് സ്ക്രീനിൽ എത്തുന്നത്. സത്യനും പ്രേം നസീറും ഷീലയുമെല്ലാം പ്രധാനവേഷങ്ങളെ അവതരിപ്പിച്ചപ്പോൾ ജൂനിയർ ആർട്ടിസ്റ്റിന്റെ വേഷമായിരുന്നു മമ്മൂട്ടി കൈകാര്യം ചെയ്തത്. പിന്നീട് മലയാളത്തിന്റെ മെഗാസ്റ്റാർ പദവിയിലേക്ക് താരം ഉയർന്നു. ഇപ്പോഴിതാ മമ്മൂട്ടിക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് മുകേഷ്. 

മുകേഷിന്റെ വാക്കുകള്‍

'മലയാളസിനിമയില്‍ മമ്മൂക്കയുടെ അരനൂറ്റാണ്ട്.
1971 ആഗസ്റ്റ് 6 നാണ് അനുഭവങ്ങള്‍ പാളിച്ചകള്‍ റിലീസ് ചെയ്തത്. ഗുണ്ടകള്‍ തല്ലിപ്പൊളിച്ച കടയുടെ സമീപത്തു ബഹദൂര്‍ ഇക്കായുടെ പുറകില്‍ നിന്ന പൊടിമീശക്കാരന്‍ ആയി സെക്കന്‍ഡുകള്‍ മാത്രം ഉള്ള അഭിനയത്തിലൂടെ തുടക്കം. രണ്ടാമത്തെ ചിത്രം കാലചക്രത്തില്‍ (1973) കടത്തുകാരന്‍ ആയി. അതില്‍ കടത്തു കാരനായ മമ്മൂക്കയോട് നസീര്‍ സാര്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, 'എനിക്ക് പകരം വന്ന ആളാണ് അല്ലേ'. അതെ നസീര്‍ സാര്‍ കഴിഞ്ഞാല്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ നായക വേഷം ചെയ്ത നടന്‍ മമ്മൂക്കയാണ്.... മലയാളത്തിന്റെ നിത്യഹരിത യുവത്വത്തിന് ആശംസകള്‍.'

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

തിക്കുറിശ്ശി ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ജോജു ജോര്‍ജ് മികച്ച നടന്‍, ലിജോ മോള്‍ നടി
'ഇയാള്‍ ഇപ്പോഴാണോ ഇറങ്ങണേ'? ഫൈനല്‍ വേദിയില്‍ നിന്നുള്ള ചിത്രവുമായി പെപ്പെ, ചോദ്യത്തിനുള്ള മറുപടി വൈറല്‍