'മാധവി', രഞ്‍ജിത്തിനൊപ്പമുള്ള ഫോട്ടോയുമായി നമിത

By Web TeamFirst Published Apr 2, 2021, 12:29 PM IST
Highlights

രഞ്‍ജിത് സംവിധാനം ചെയ്യുന്ന മാധവി എന്ന സിനിമയിലാണ് നമിത അഭിനയിക്കുന്നത്.

രഞ്‍ജിത് സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് മാധവി. നമിതയും ശ്രീലക്ഷ്‍മിയുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സിനിമയെ കുറിച്ച് അറിയിച്ചത് ആദ്യം രഞ്‍ജിത് തന്നെയാണ്. ഇപോഴിതാ നമിതയുടെയും രഞ്‍ജിത്തിന്റെയും ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. നമിതാ പ്രമോദ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ചിത്രീകരണത്തിനിടെ എടുത്ത ഒരു ഫോട്ടോയാണ് ഇത്.

'മാധവി' എന്ന് പേരിട്ട ആ ഹ്രസ്വചിത്രം വൈകാതെ നിങ്ങളുടെ കണ്ണുകൾക്ക് മുമ്പിലേക്ക് എത്തിക്കുവാൻ കഴിയുമെന്നായിരുന്നു സിനിമ പ്രഖ്യാപിച്ച് രഞ്‍ജിത് പറഞ്ഞിരുന്നത്. സിനിമ തിയേറ്ററുകളും സിനിമ പ്രവർത്തനങ്ങളും നിശ്ചലമായിരുന്ന ഒരു കാലത്താണ് 'മാധവി' സംഭവിച്ചത്. ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചപ്പോൾ അതൊരു ഫീച്ചർ ഫിലിം ആണോ എന്ന് പലർക്കും സംശയം തോന്നിയിരുന്നു. അല്ല. അത് 37മിനിറ്റ് ദെെർഘ്യമുള്ള ഒരു ഹ്രസ്വചിത്രമാണ് എന്നാണ് രഞ്‍ജിത് സിനിമയെ കുറിച്ച് പറയുന്നത്.

ഒരുപാട് നാളായി ആഗ്രഹിച്ച രഞ്‍ജിതിന്റെ സിനിമയില്‍ അഭിനയിക്കുന്നുവെന്നാണ് നമിത പ്രമോദ് പറയുന്നത്.

നടനായും സജീവമായ രഞ്‍ജിത് ഏറ്റവും ഒടുവില്‍ അഭിനയിച്ചത് മമ്മൂട്ടി നായകനാകുന്ന വണ്‍ എന്ന സിനിമയിലാണ്.

click me!