നയൻതാര 'നിഴലി'നായി കൊച്ചിയില്‍ 25 ദിവസം!

Web Desk   | Asianet News
Published : Oct 30, 2020, 02:37 PM IST
നയൻതാര 'നിഴലി'നായി കൊച്ചിയില്‍ 25 ദിവസം!

Synopsis

നയൻതാര ഇനി കുറച്ചു ദിവസങ്ങള്‍ മലയാള സിനിമയ്‍ക്ക് ഒപ്പം.

തെന്നിന്ത്യൻ ആരാധകരുടെ ഇഷ്‍ട നായിക നയൻതാര കൊച്ചിയിലെത്തി. നിഴല്‍ എന്ന സിനിമയില്‍ അഭിനയിക്കാനാണ് നയൻതാര കൊച്ചിയിലെത്തിയത്. സിനിമയുടെ ചിത്രം ഓണ്‍ലൈനില്‍ തരംഗമായിരുന്നു.  25 ദിവസമാണ് നിഴലിന്റെ ചിത്രീകരണത്തിനായി നയൻതാര കൊച്ചിയിലുണ്ടാകുക. പ്രമേയം എന്തെന്ന് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല. ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്നാണ് വാര്‍ത്ത.

ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്. എസ് സഞ്‍ജീവ് ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ദീപക് ഡി മേനോൻ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. സംവിധായകനായ അപ്പു എൻ ഭട്ടതിരിക്കൊപ്പം അരുണ്‍ലാല്‍ എസ് പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. സിനിമയിലെ നായകനായ കുഞ്ചാക്കോ ബോബന്റെയും നായികയായ നയൻതാരയുടെയും കഥാപാത്രം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. രാജ്യാന്തര പുരസ്‍കാരങ്ങളും സംസ്ഥാന സർക്കാറിന്റെ അം​ഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റർ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

സ്റ്റെഫി സേവ്യര്‍ ആണ് ചിത്രത്തിന്റെ വസ്‍ത്രാലങ്കാരം നിര്‍വഹിക്കുന്നത്.

സൂരജ് എസ് കുറുപ്പ് ആണ് സംഗീത സംവിധായകൻ. ഉമേഷ് രാധാകൃഷ്‍ണന്‍ ആണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. മലയാളത്തിലെ മറ്റ് പ്രമുഖ അഭിനേതാക്കളും ചിത്രത്തിലുണ്ടാകും. ഹിറ്റ് ചിത്രമായ ലൗ ആക്ഷൻ ഡ്രാമ ആണ് നയൻതാര ഏറ്റവും ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം.

PREV
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ