ഈ തലമുറ എന്താണ് പഠിക്കുന്നത്, കൊന്നു മരിക്കുന്നു, വല്ലാത്ത അവസ്ഥ; നേഹ റോസ് പറയുന്നു

By Web TeamFirst Published Jul 31, 2021, 7:18 PM IST
Highlights

അതേസമയം, മാനസയുടെ സംസ്കാരം നാളെ പയ്യാമ്പലം ശ്മശാനത്തില്‍ നടക്കും. പോസ്റ്റുമോര്‍ട്ടത്തിന് പിന്നാലെ മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോവുകയാണ്. 

കോതമംഗലത്ത് ഡെന്‍റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് നടിയും മോഡലുമായ നേഹ റോസ്. പ്രതികാരബുദ്ധി ഒന്നിനും പരിഹാരമല്ലെന്നും കൊന്നു മരിക്കുക എന്നത് വല്ലാത്ത അവസ്ഥയാണെന്നും നേഹ പറയുന്നു. ഫേസ്ബുക്കിലൂടെ ആയിരുന്നു താരത്തിന്റെ പ്രതികരണം. 

നേഹയുടെ വാക്കുകൾ

‘പ്രതികാര ബുദ്ധി തോന്നുമ്പോൾ അതിനെ കൺട്രോൾ ചെയ്യുക. അങ്ങനെ ചെയ്യരുത് എന്ന് പഠിക്കുക. പ്രതികാരം ചെയ്തു നടക്കാൻ ആയിരുന്നെങ്കിൽ ഞാനിവിടെ എത്തി നിൽക്കില്ലായിരുന്നു. ഞാൻ ഒരു ലിസ്റ്റ് എഴുതിയാൽ അതിവിടെ അവസാനിക്കില്ല. കൊലപാതകം, കത്തിക്കുത്ത്, കള്ളക്കേസ്  ഉണ്ടാക്കൽ ഇതെല്ലാം നമ്മുടെ നെഗറ്റിവിറ്റി കൂട്ടുന്ന പ്രവർത്തികളാണ്. ഒരു വ്യക്തിക്കെതിരെ നെഗറ്റീവായി സംസാരിക്കുമ്പോൾ, നമ്മുടെ ഉള്ളിലെ നെഗറ്റീവ് എനർജി അത്രയും കൂടുകയാണ്. അത് മാത്രമല്ല അവർ ആരും നമ്മുടെ, ചിന്തകളുടെ പോലും ഭാഗമാകാൻ അർഹിക്കുന്നില്ല. ഈ വളർന്നുവരുന്ന തലമുറ ഇതെല്ലാം എന്നാണ് പഠിക്കുന്നത്. പ്രതികാരം, പ്രണയം തുടങ്ങിയവ തലയ്ക്കു പിടിക്കുന്നു, കൊന്നു മരിക്കുന്നു. വല്ലാത്ത അവസ്ഥ തന്നെ.’

അതേസമയം, മാനസയുടെ സംസ്കാരം നാളെ പയ്യാമ്പലം ശ്മശാനത്തില്‍ നടക്കും. പോസ്റ്റുമോര്‍ട്ടത്തിന് പിന്നാലെ മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോവുകയാണ്. രാത്രിയെത്തുന്ന മൃതദേഹം കണ്ണൂരിലെ എകെജി സ്മാരക സഹകരണ ആശുപത്രിയില്‍ സൂക്ഷിക്കും. തുടര്‍ന്ന് രാവിലെ ഏഴുമണിയോടെ വീട്ടിലേക്ക് കൊണ്ടുപോകും. രഖിലിന്‍റെ മൃതദേഹം രാത്രിയോടെ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിക്കും. സംസ്കാരം രാവിലെ പിണറായിയിലെ ശമ്ശനാത്തില്‍ നടക്കും. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!