വേണു നായര്‍ സംവിധാനം ചെയ്യുന്നു.
സ്നേഹവും വ്യക്തിപരമായ ബന്ധങ്ങളും കാരണം പലപ്പോഴും നമ്മൾ വിഗ്രഹവൽക്കരിക്കുന്ന പല മനുഷ്യരുടെയും ആദർശങ്ങളിലെ പോരായ്മകൾ കാണാൻ മടിക്കാറുണ്ട്. എന്നാൽ "ശരിയായ സ്നേഹം എന്നത് അന്ധമായ അനുസരണയല്ല, മറിച്ച് സ്നേഹത്തോടെയുള്ള തിരുത്തലാണ്" എന്ന സന്ദേശവുമായാണ് വേണു നായർ കഥ തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്ത "ഇഴകൾക്കപ്പുറം" (The Unseen Thread) എന്ന സിനിമ ഒക്ടോബർ 2ന് തീയേറ്ററുകളിലെത്തുന്നത്.
അച്ചടക്കത്തിലും സ്വന്തം നിലപാടിലും ഉറച്ചു ജീവിക്കുന്ന പ്രായമായ ഗാന്ധിയൻ ഡോ. ആനന്ദ് ശിവനും അദ്ദേഹത്തിൻ്റെ ലോകത്തെ നിയന്ത്രിക്കുന്ന പൂർണ്ണ സത്യങ്ങളെ ശാന്തമായി ചോദ്യം ചെയ്യുന്ന മകളും ഡോക്യുമെൻ്ററി സംവിധായികയുമായ കാർത്തിയും, ആശയങ്ങളുടെ രണ്ടു ധ്രുവങ്ങളിൽ നില്ക്കുന്ന അവർക്കിടയിൽ പാലമായി നിലകൊള്ളുന്ന ആനന്ദ്ജിയുടെ വിശ്വസ്തൻ ജഗദീഷും എത്തിചേരുന്നത്,ആദർശങ്ങൾ മനുഷ്യർക്ക് വേണ്ടിയുള്ളതാണന്നും മനുഷ്യരെ ആദർശങ്ങൾക്ക് വേണ്ടി ബലികഴിക്കാനുള്ളതല്ലെന്നുമുള്ള തിരിച്ചറിവിലേക്കാണ്.
ഡോ. ആനന്ദ് ശിവനെ ദിനേശ് പണിക്കർ അവതരിപ്പിക്കുമ്പോൾ കാർത്തിയെ ഗൗതമിയും ജഗദീഷിനെ വഞ്ചിയൂർ പ്രവീൺകുമാറും അവതരിപ്പിക്കുന്നു.
ബാനർ -വേണു നായർ പ്രൊഡക്ഷൻസ്, കഥ, തിരക്കഥ, സംഭാഷണം, നിർമ്മാണം, സംവിധാനം - വേണു നായർ, എക്സി: പ്രൊഡ്യൂസർ- ജിജോ ജോണി ചെറുവത്തൂർ, ഛായാഗ്രഹണം - പുഷ്പൻ ദിവാകരൻ, എഡിറ്റിംഗ് - പ്രദീപ് ചന്ദ്രൻ, സംഗീതം, പശ്ചാത്തല സംഗീതം -വേണു നായർ, ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ-ബി ജയചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-അരുൺ നായർ, ഗാനരചന - ശ്രീ ലക്ഷ്മണാചാര്യ, ആലാപനം - സരിത രാജീവ്, സൗണ്ട് ഡിസൈൻ - വേണു നായർ, കല - അരുൺ രഘു ആനാട്, കോസ്‌റ്റ്യും രൂപകല്പന - വി എൻ, കോസ്റ്റ്യും - ശ്രീജിത്ത്, ചമയം - രാജേഷ് വെള്ളനാട്, കളറിസ്റ്റ് - അരുൺകുമാർ എം, പിആർഓ - അജയ് തുണ്ടത്തിൽ.
