ആദിപുരുഷനില്‍ സീതയായി ക്രിതി സനോണ്‍, സ്വാഗതം ചെയ്‍ത് പ്രഭാസ്

By Web TeamFirst Published Mar 12, 2021, 11:23 AM IST
Highlights

ആദിപുരുഷനില്‍ നായികയായി ക്രിതി സനോണ്‍ എത്തുന്നു.

രാമായണത്തെ ആസ്‍പദമാക്കി പ്രഭാസ് നായകനാകുന്ന ചിത്രമാണ് ആദിപുരുഷ്. ചിത്രത്തില്‍ ശ്രീരാമനായിട്ടാണ് പ്രഭാസ് അഭിനയിക്കുന്നത്. സിനിമയുടെ ഫോട്ടോ പ്രഭാസ് ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ സിനിമയില്‍ സീതയായി എത്തുന്ന ക്രിതി സനോണിനെ സ്വാഗതം ചെയ്യുകയാണ് പ്രഭാസ്. ക്രിതി സനോണിനൊപ്പമുള്ള ഫോട്ടോയും പ്രഭാസ് ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഓം റൗട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഖാര്‍തിക് പലാനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഹിന്ദിക്ക് പുറമേ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം മൊഴിമാറ്റിയെത്തും. 2021ല്‍ ഷൂട്ടിംഗ് ആരംഭിച്ച് 2022 ല്‍ തീയറ്ററില്‍ ചിത്രം എത്തിക്കാനാണ് പദ്ധതി. രാമ രാവണ യുദ്ധം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കുന്നത്. സിനിമയിലെ അഭിനേതാക്കള്‍ക്കൊപ്പമുള്ള ഫോട്ടോ ഷെയ്‍തിരിക്കുകയാണ് പ്രഭാസ്. . തിന്മയ്ക്ക് മുകളില്‍ നന്മയുടെ വിജയം എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍.

ടി-സീരിസാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

ശ്രീരാമന്റെ സഹോദരനായ ലക്ഷ്‍മണനായി സണ്ണി സിംഗ് ആണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

click me!