
മലയാളികള്‍ ശ്രീകൃഷ്‍ണ ജയന്തി ആഘോഷിക്കുകയാണ് ഇന്ന്. മകള്‍ അലംകൃത വരച്ച ചിത്രം ഷെയര്‍ ചെയ്‍താണ് പൃഥ്വിരാജ് ശ്രീകൃഷ്‍ണ ജയന്തി ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.
ശ്രീകൃഷ്‍ണരൂപമാണ് അലംകൃത വരച്ചിരിക്കുന്നത്. അല്ലി ആര്‍ട് എന്ന് പറഞ്ഞ് ശ്രീകൃഷ്‍ണ ജയന്തി ആശംസകള്‍ നേരുകയാണ് പൃഥ്വിരാജ്. നേരത്തെ അലംകൃത വരച്ച കുടുംബത്തിന്റെ ഫോട്ടോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. അച്ഛനും അമ്മയ്‍ക്കും ഒപ്പം താൻ നില്‍ക്കുന്ന ഫോട്ടോയാണ് അലംകൃത വരച്ചിരുന്നത്. അലംകൃത വരച്ച ഫോട്ടോയും കുറിപ്പും സുപ്രിയ ആയിരുന്നു ഷെയര്‍ ചെയ്‍തിരുന്നത്. കുടുംബം എത്ര മനോഹരമായ പദമാണ്. കുടുംബം നമ്മെ സ്‍നേഹിക്കുന്നു, സംരക്ഷിക്കുന്നു, നമ്മെ മൂല്യമുള്ളവരാക്കുന്നു. നമ്മള്‍ വെല്ലുവിളി നേരിടുമ്പോഴൊക്കെ കുടുംബത്തിന്റെ സുരക്ഷിതത്വത്തിലേക്ക് നമ്മള്‍ ഓടിക്കയറുന്നു. കൊവിഡും രാജമലയിലെ മണ്ണിടിച്ചലും കോഴിക്കോടെ വിമാന അപകടവും എത്ര കുടുംബത്തെയാണ് തകര്‍ത്തത്. എത്ര ഓര്‍മകള്‍, സ്വപ്‍നകള്‍, പ്രതീക്ഷകള്‍, വാഗ്‍ദാനങ്ങള്‍ എല്ലാം വിധിയുടെ ക്രൂരമായ കൈകളാല്‍ ഇല്ലാതായി. രൂക്ഷമായി മഴയുള്ള രാത്രിയിലും കുടുംബത്തിന്റെ ഊഷ്‍മളതയില്‍ സുരക്ഷിതരായി നില്‍ക്കുന്ന നമ്മള്‍ എത്ര ഭാഗ്യവാൻമാരാണ് എന്നാണ് അവരെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഞാൻ തിരിച്ചറിയുന്നത് എന്നുമാണ് കുറിപ്പ്. ജന്മാഷ്‍ടമി ആശംസകള്‍ നേര്‍ന്ന് മോഹൻലാലും മനോഹരമായ ഒരു ഫോട്ടോ ഷെയര്‍ ചെയ്‍തിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ