'മനുഷ്യന് വെറുക്കാൻ എപ്പോഴും എന്തെങ്കിലും വേണം', 'കുരുതി' വീഡിയോ

Web Desk   | Asianet News
Published : Aug 07, 2021, 11:36 AM ISTUpdated : Aug 07, 2021, 11:40 AM IST
'മനുഷ്യന് വെറുക്കാൻ എപ്പോഴും എന്തെങ്കിലും വേണം', 'കുരുതി' വീഡിയോ

Synopsis

പൃഥ്വിരാജ് നായകനാകുന്ന 'കുരുതി' വീഡിയോ.

പൃഥ്വിരാജ് നായകനാകുന്ന ഏറ്റവും പുതിയ സിനിമയാണ് കുരുതി.  കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ എന്ന ടാഗ്‍ലൈനോട് കൂടിയാണ് സിനിമ എത്തുന്നത്. സിനിമയുടെ ഫോട്ടോകള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഇപോള്‍ സിനിമയുടെ ദൃശ്യങ്ങളടങ്ങിയ വീഡിയോ ആണ് ചര്‍ച്ചയാകുന്നത്.

മനുഷ്യന് വെറുക്കാൻ എപ്പോഴും എന്തെങ്കിലും വേണം എന്ന ഡയലോഗ് ആണ് വീഡിയുടെ തുടക്കത്തില്‍ ഉള്ളത്. നീ ചെയ്‍തതിനൊക്കെ പടച്ചോൻ ഒരിക്കല്‍ കണക്ക് ചോദിക്കുമെന്ന് ട്രെയിലറില്‍ പൃഥ്വിരാജിന്റെ കഥാപാത്രം പറഞ്ഞിരുന്നു. മനു വാര്യര്‍ ആണ് കുരുതി സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് 11ന് ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുക.

സുപ്രിയ പൃഥ്വിരാജ് ആണ് ചിത്രം നിര്‍മിക്കുന്നത്.

മാമുക്കോയ റോഷൻ, മുരളി ഗോപി, സ്രിദ്ധ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ട്രെയിലറില്‍ ഉണ്ടായിരുന്നു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

തിയറ്ററില്‍ മിസ് ആയോ? 'പെണ്ണും പൊറാട്ടും' ഒടിടിയിലേക്ക്; എപ്പോള്‍ എവിടെ കാണാം? ഔദ്യോ​ഗിക പ്രഖ്യാപനം
'അന്ന് ലാലേട്ടന്‍ ആദ്യമായി ദേഷ്യപ്പെട്ടു, അതായിരുന്നു കാരണം'; 'തുടരും' ചിത്രീകരണാനുഭവം പറഞ്ഞ് ശ്രീജിത്ത് രവി