‘ചിരികൾ, ആശയങ്ങൾ, കഥകൾ… ഒരു വർഷം’; സച്ചിയുടെ ഓർമ്മയിൽ പൃഥ്വിരാജ്

By Web TeamFirst Published Jun 18, 2021, 10:19 AM IST
Highlights

അയ്യപ്പനും കോശിയും എന്ന ഹിറ്റ് ചിത്രത്തിന്റെ ആഘോഷങ്ങൾ തീരുന്നതിന് മുമ്പായിരുന്നു സച്ചിയുടെ വിയോ​ഗം. 

തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി വിടവാങ്ങിയിട്ട് ഇന്ന് ഒരാണ്ട്.  ചുരുങ്ങിയ കാലം കൊണ്ട് തന്നെ തിരക്കഥയിലും സംവിധാനത്തിലും തന്റേതായൊരു വ്യക്തിമുദ്ര പതിപ്പിക്കാൻ സച്ചിക്ക് കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വിയോ​ഗം ഇപ്പോഴും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഉൾക്കൊള്ളാനായിട്ടില്ല. ഇപ്പോഴിതാ സച്ചിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. 

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പൃഥ്വി, സച്ചിയെക്കുറിച്ച് കുറിച്ചിരിക്കുന്നത്. ‘ചിരികൾ, ആശയങ്ങൾ, കഥകൾ, വിശ്വാസം, സച്ചി… ഒരു വർഷം....‘ എന്ന് സച്ചിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പൃഥ്വിരാജ് കുറിക്കുന്നു.

അയ്യപ്പനും കോശിയും എന്ന ഹിറ്റ് ചിത്രത്തിന്റെ ആഘോഷങ്ങൾ തീരുന്നതിന് മുമ്പായിരുന്നു സച്ചിയുടെ വിയോ​ഗം. ബിജു മേനോനും പൃഥ്വിരാജുമായിരുന്നു ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയത്. സുഹൃത്തും തിരക്കഥാകൃത്തുമായ സേതുവിനൊപ്പമാണ് സച്ചി തിരക്കഥ എഴുതി തുടങ്ങുന്നത്. ഇരുവരും ഒന്നിച്ച് നിരവധി ഹിറ്റുകളൊരുക്കി. ചോക്ളേറ്റാണ് (2007) ഇരുവരും ഒന്നിച്ച് തിരക്കഥ എഴുതിയ ആദ്യ ചിത്രം. പിന്നീട് ഇരുവരും സ്വതന്ത്ര തിരക്കഥാകൃത്തുക്കളായി. സച്ചിയുടെ ആദ്യ സംവിധാന സംരംഭമായിരുന്നു അനാർക്കലി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!