അല്ലി ജേര്‍ണലിസ്റ്റാകുമെന്നാണ് തോന്നുന്നത്, പൃഥ്വിരാജ് ഷെയര്‍ ചെയ്‍ത ഫോട്ടോയ്‍ക്ക് സുപ്രിയ മേനോന്റെ കമന്റ്

Web Desk   | Asianet News
Published : Aug 05, 2020, 01:59 PM IST
അല്ലി ജേര്‍ണലിസ്റ്റാകുമെന്നാണ് തോന്നുന്നത്, പൃഥ്വിരാജ് ഷെയര്‍ ചെയ്‍ത ഫോട്ടോയ്‍ക്ക് സുപ്രിയ മേനോന്റെ കമന്റ്

Synopsis

പൃഥ്വിരാജ് ഷെയര്‍ ചെയ്‍ത ഫോട്ടോയ്‍ക്ക് സുപ്രിയ മേനോൻ എഴുതിയ കമന്റ് ആരാധകര്‍ ചര്‍ച്ചയാക്കുകയാണ്.

പൃഥ്വിരാജിന്റെയും സുപ്രിയ മേനോന്റെയും മകള്‍ അലംകൃതയ്‍ക്കും ആരാധകര്‍ ഒട്ടേറെയാണ്. അലംകൃതയുടെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്.

അല്ലി വരച്ചതും ഒട്ടിച്ചതുമായ പേപ്പറിന്റെ ഫോട്ടോയാണ് പൃഥ്വിരാജ് ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഞാൻ ആശങ്കപ്പെടണോ അതോ അഭിമാനിക്കണോ എന്ന് അറിയില്ല എന്നായിരുന്നു പൃഥ്വിരാജ് ക്യാപ്ഷനായി എഴുതിയത്.  അവള്‍ ജേര്‍ണലിസ്റ്റ് ആകുമെന്നാണ് തോന്നുന്നത് എന്നായിരുന്നു സുപ്രിയ മേനോന്റെ കമന്റ്. എന്തായാലും ആരാധകരും കമന്റുകളുമായി രംഗത്ത് എത്തി. സുപ്രിയ മേനോന്റെ അഭിപ്രായം അംഗീകരിക്കുകയാണ് മിക്കവരും. ജേര്‍ണലിസ്റ്റാണ് സുപ്രിയ മേനോനും.

PREV
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി