പൃഥ്വിക്കും ദുല്‍ഖറിനും ഒപ്പം ലാലേട്ടൻ, പുതിയ ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

Web Desk   | Asianet News
Published : Aug 25, 2020, 01:38 PM IST
പൃഥ്വിക്കും ദുല്‍ഖറിനും ഒപ്പം ലാലേട്ടൻ, പുതിയ ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

Synopsis

പൃഥ്വിരാജിന്റെയും ദുല്‍ഖറിന്റെയും ഒപ്പമുള്ള മോഹൻലാലിന്റെ ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

പല രൂപഭാവത്തിലായിരുന്നു അടുത്ത കാലത്ത് മോഹൻലാല്‍. ലോക്ക് ഡൗണ്‍ കാലത്ത് താടി വളര്‍ത്തി ആരാധകരുടെ ഇഷ്‍ടം സ്വന്തമാക്കിയ മോഹൻലാലിന്റെ പുതിയ രൂപമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

പൃഥ്വിരാജിനും ദുല്‍ഖറിനും ഒപ്പമുള്ള ഫോട്ടോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പൃഥ്വിരാജും ദുല്‍ഖറും ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നു. താടിവടിച്ച് തൊപ്പി വെച്ചാണ് മോഹൻലാല്‍ ഫോട്ടോയിലുള്ളത്. ഫോട്ടോ ഷെയര്‍ ചെയ്‍ത സുപ്രിയ മേനോൻ ഒരു ക്യാപ്ഷനും ആവശ്യമില്ല എന്നാണ് എഴുതിയിരിക്കുന്നത്. മോഹൻലാലിന്റെതായി ഉടൻ ചിത്രീകരണം തുടങ്ങാനുള്ളത് ദൃശ്യം രണ്ട് ആണ്. ചിത്രത്തിന് വേണ്ടിയാണ് മോഹൻലാല്‍ താടിവടിച്ചത് എന്നാണ് ആരാധകര്‍ പറയുന്നത്.

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ