ഏക കഥാപാത്രമായി പ്രിയങ്ക നായർ; വ്യത്യസ്ത ചിത്രവുമായി അഭിലാഷ് പുരുഷോത്തമൻ

By Web TeamFirst Published Aug 3, 2021, 12:37 PM IST
Highlights

മുഖ്യകഥാപാത്രം തന്റെ മാനസികാവസ്ഥയുടെ വിവിധ ഘട്ടങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നതെന്ന് അഭിലാഷ് പറയുന്നു.

മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ പ്രിയങ്ക നായർ, ഏക കഥാപാത്രമുള്ള പരീക്ഷണാത്മക ചിത്രത്തിൽ നായികയാവും. ബാങ്കുദ്യോഗസ്ഥനായ അഭിലാഷ് പുരുഷോത്തമനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതുവരെ പേരിടാത്ത ഫീച്ചർ ഫിലിമിൽ ഉടനീളം പ്രിയങ്ക നായർ മാത്രമാണ് കഥാപാത്രമാകുന്നത്. ജീവിതത്തിലെ ചില അപ്രതീക്ഷിത സംഭവങ്ങളുടെ അനന്തരഫലങ്ങൾ പര്യവേക്ഷണം ചെയ്യുന്ന ചിത്രമാണിത്. 

നിത്യ മേനോൻ അഭിനയിച്ച 'പ്രാണ' എന്ന ചിത്രത്തിന് ശേഷം ഒരു സ്ത്രീ കഥാപാത്രത്തിന്റെ പിൻബലത്തിൽ പുറത്തിറങ്ങുന്ന ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ ഒറ്റ കഥാപാത്ര പരീക്ഷണമാണമായിരിക്കും ഈ സിനിമ.
ഏക കഥാപാത്ര സിനിമകൾ സാധാരണയായി ഹൊറർ, ത്രില്ലർ അല്ലെങ്കിൽ അതിജീവന സ്വഭാവമുള്ളവയാണ്. എന്നാൽ ഇവിടെ പൂർണമായും ഒരു വ്യക്തിയുടെ മാനസിക സംഘർഷങ്ങളാണ് ഇതിവൃത്തം. മുഖ്യകഥാപാത്രം തന്റെ മാനസികാവസ്ഥയുടെ വിവിധ ഘട്ടങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നതെന്ന് അഭിലാഷ് പറയുന്നു.
മൂന്നോളം ഹ്രസ്വചിത്രങ്ങളിൽ പ്രവർത്തിച്ച ചലച്ചിത്രാനുഭവമുള്ള അഭിലാഷ് തന്റെ അവധി ദിവസങ്ങളാണ് സിനിമക്കായി മാറ്റിവെക്കുന്നത്. 

നബീഹാ മൂവീസിന്റെ ബാനറിൽ നുഫയിസ് റഹ്മാൻ  നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം. സംസ്ഥാന അവാർഡ് ജേതാവായ പ്രതാപ് പി നായരും എഡിറ്റിംഗ് സോബിനും , സംഗീതം ദീപാങ്കുരൻ കൈതപ്രം , ഗാനങ്ങൾ ശ്യാം കെ വാരിയർ. ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!