
കഴിഞ്ഞ മാസമാണ് തെന്നിന്ത്യന്‍ യുവ നടി യാഷിക ആനന്ദിന്റെ വാഹനം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ യാഷികയുടെ ഒപ്പമുണ്ടയിരുന്ന സുഹൃത്ത് മരിക്കുകയും ചെയ്തിരുന്നു. ഹൈദരാബാദ് സ്വദേശി ഭവാനിയാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഐസിയുവിൽ ആയിരുന്ന നടിയെ കഴിഞ്ഞ ദിവസം വാർഡിലേക്ക് മാറ്റിയിരുന്നു. ഇപ്പോഴിതാ ഭവാനിയുടെ മരണത്തില്‍ വേദന പങ്കിട്ടിരിക്കുകയാണ് യാഷിക.
ജീവിച്ചിരിക്കുന്നതില്‍ പശ്ചാത്തപം ഉണ്ടെന്നും സുഹൃത്തിന്റെ മരണത്തിന്റെ ഉത്തരവാദി താനാണെന്നും യാഷിക കുറിക്കുന്നു. എല്ലാ നിമിഷവും താന്‍ ഭവാനിയെ ഓര്‍ക്കുന്നുണ്ട്. അവള്‍ക്കോ അവളുടെ കുടുംബത്തിനോ തന്നോട് ക്ഷമിക്കാന്‍ ആവില്ലെന്ന് അറിയമെന്നും യാഷിക കുറിച്ചു.
യാഷികയുടെ വാക്കുകള്‍
ഞാന്‍ ഇപ്പോള്‍ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് എങ്ങനെ പറയണമെന്ന് അറിയില്ല. ജീവിച്ചിരിക്കുന്നതില്‍ ഞാന്‍ പശ്ചാത്തപിക്കുകയാണ്. അപകടത്തില്‍ നിന്നും എന്നെ രക്ഷപ്പെടുത്തിയ ദൈവത്തിന് നന്ദി പറയണോ അതോ പ്രിയപ്പെട്ട കൂട്ടുകാരിയെ എന്നില്‍ നിന്നും വേര്‍പെടുത്തിയതിന് പഴിക്കണോ എന്ന് എനിക്കറിയില്ല. എല്ലാ നിമിഷവും പവനിയെ ഞാന്‍ ഓര്‍ക്കുന്നു. എന്നോട് ക്ഷമിക്കണം. നിന്റെ കുടുംബത്തെ ഇത്രയും ഭീകരമായ അവസ്ഥയില്‍ കൊണ്ടെത്തിച്ചത് ഞാനാണ്. ജീവിച്ചിരിക്കുന്നതില്‍ ഓരോ നിമിഷവും ഞാന്‍ ഉരുകുകയാണ്. നിന്റെ ആത്മാവ് സമാധാനത്തിലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നീ എന്നിലേയ്ക്ക് തിരിച്ചുവരാന്‍ പ്രാര്‍ഥിക്കുന്നു. ഒരിക്കല്‍ നിന്റെ കുടുംബം എന്നോട് ക്ഷമിക്കുമായിരിക്കും. ഇന്ന് ഞാനെന്റെ പിറന്നാള്‍ ആഘോഷിക്കുന്നില്ല. എന്റെ ആരാധകരോടും ഞാന്‍ അപേക്ഷിക്കുന്നു. അവളുടെ കുടുംബത്തിന് വേണ്ടി പ്രാര്‍ഥിക്കുക. ദൈവം അവര്‍ക്ക് ശക്തി നല്‍കട്ടെ.
മഹാബലിപുരത്ത് വച്ച് ജൂലൈ 25നായിരുന്നു അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട എസ്‍യുവി റോഡിലെ മീഡിയനില്‍ ഇടിച്ച് മറിയുകയായിരുന്നു. അമിതവേഗതയിൽ പാഞ്ഞ കാര്‍ നിയന്ത്രണം വിട്ട് മീഡിയനിലേക്ക് ഇടിച്ചുകയറി റോഡിനരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്.
കാവലായ് വേണ്ടം, ധ്രുവങ്ങൾ പതിനാറ്, ഇരുട്ട് അറയിൽ മുരട്ടു കുത്ത്, നോട്ട, സോംബി, മൂക്കുത്തി അമ്മൻ തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായിരുന്ന യാഷിക ബിഗ് ബോസ് ഉള്‍പ്പെടെയുള്ള ഷോകളിലൂടെ ടെലിവിഷന്‍ രംഗത്തും സുപരിചതയായ താരം കൂടിയാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ