കൈത്തറി ദിനത്തില്‍ നിറഞ്ഞ് ചിരിച്ച് സാമന്ത

Web Desk   | Asianet News
Published : Aug 07, 2021, 02:20 PM IST
കൈത്തറി ദിനത്തില്‍ നിറഞ്ഞ് ചിരിച്ച് സാമന്ത

Synopsis

കൈത്തറി വസ്‍ത്രങ്ങളുടെ മഹാത്മ്യത്തെ കുറിച്ച് പറഞ്ഞ് സാമന്ത.

ഇന്ന് ദേശീയ കൈത്തറി ദിനമാണ്. കൈത്തറി വസ്‍ത്രങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഒരു ദിവസം അത്തരം വസ്‍ത്രങ്ങള്‍ ഉപയോഗിക്കാൻ ജീവനക്കാരെ പ്രേരിപ്പിക്കുന്ന നീക്കം സര്‍ക്കാരിനറെ ഭാഗത്തുനിന്നുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കൈത്തറി ദിനത്തിന്റെ പ്രധാന്യം വ്യക്തമാക്കാൻ താരങ്ങളടക്കമുള്ളവര്‍ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. കൈത്തറി വസ്‍ത്രങ്ങളുടെ മഹാത്മ്യത്തെ കുറിച്ച് പറഞ്ഞാണ് സാമന്ത ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

മനുഷ്യന്റെ കൈകളും ഹൃദയവും ഒരുപോലെ പ്രവർത്തിക്കുമ്പോള്‍ മനോഹരമായ കൈത്തറി വസ്‍ത്രങ്ങള്‍ ഉണ്ടാകുമെന്നാണ് സാമന്ത സൂചിപ്പിക്കുന്നത്. നിറഞ്ഞുചിരിക്കുന്ന ഫോട്ടോയാണ് സാമന്ത പങ്കുവെച്ചിരിക്കുന്നത്. ഒട്ടേറെ പേരാണ് സാമന്തയ്‍ക്ക് ആശംസകളുമായി എത്തുന്നത്. ഗുണശേഖര്‍  സംവിധാനം ചെയ്യുന്ന ശാകുന്തളം എന്ന സിനിമയില്‍ അഭിനയിക്കുകയാണ് ഇപോള്‍ സാമന്ത.

ദേവ്‍ മോഹൻ ആണ് ചിത്രത്തില്‍ ദുഷ്യന്തനായി എത്തുന്നത്.

ശകുന്തളയുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം. മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ക്കുള്ള ദേശീയ പുരസ്‍കാരം രണ്ടു തവണ നേടിയ ആളാണ് സിനിമയ്‍ക്കായി സാമന്തയെ ഒരുക്കിയ നീതു ലുല്ല (ഇപോള്‍ സാമന്ത പങ്കുവെച്ചിരിക്കുന്ന ഫോട്ടോ ശാകുന്തളം ലൊക്കേഷനില്‍ നിന്നുള്ളതല്ല).


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പൃഥ്വിരാജും മഞ്‍ജു വാര്യരും ഒന്നിക്കുന്നു, സംവിധാനം രാഹുല്‍‌ സദാശിവൻ?
മോഹൻലാലിന്റെ മോണോലോഗിൽ ഞാൻ കരഞ്ഞു', അതുപോലൊരു സിനിമയുണ്ടായിട്ടില്ലെന്നും വിനായക് ശശികുമാര്‍