കൊവിഡ് വാക്സിൻ സ്വീകരിക്കുന്ന വിഡിയോയുമായി നിത്യാ ദാസ്, എന്തിനാണ് ഇങ്ങനെ പേടിക്കുന്നതെന്ന് ആരാധകര്‍

Web Desk   | Asianet News
Published : Aug 07, 2021, 01:50 PM IST
കൊവിഡ് വാക്സിൻ സ്വീകരിക്കുന്ന വിഡിയോയുമായി നിത്യാ ദാസ്, എന്തിനാണ് ഇങ്ങനെ പേടിക്കുന്നതെന്ന് ആരാധകര്‍

Synopsis

കൊവിഡ് വാക്സിൻ സ്വീകരിച്ച നിത്യാ ദാസിന്റെ വീഡിയോയ്‍ക്ക് കമന്റുമായി ആരാധകര്‍.

കൊവിഡിനെതിരെ പ്രതിരോധത്തിലാണ് കേരളവും രാജ്യവുമെല്ലാം. കൊവിഡിനെ പ്രതിരോധിക്കാൻ വാക്സിനേഷൻ നടക്കുകയാണ് രാജ്യത്ത്. കൊവിഡ് വാക്സിൻ സ്വീകരിക്കുന്നതിന്റെ വീഡിയോ താരങ്ങള്‍ ഷെയര്‍ ചെയ്യാറുണ്ട്. ഏറ്റവും ഒടുവില്‍ നടി നിത്യാ ദാസ് കൊവിഡ് വാക്സിൻ സ്വീകരിക്കുന്നതിന്റെ വീഡിയോ ആണ് ചര്‍ച്ചയാകുന്നത്.

വാക്സിൻ എടുത്തുമാത്രമാണ് വീഡിയോയ്‍ക്ക് നിത്യാ ദാസ് എഴുതിയിരിക്കുന്നത്. അല്‍പം പേടിയോടെയാണ് നിത്യാ ദാസ് വീഡിയോയിലുള്ളത്. അതുകൊണ്ടു തന്നെ ഒട്ടേറെ പേരാണ് കമന്റുകളുമായും എത്തുന്നത്. എന്തിനാണ് ഇങ്ങനെ പേടിക്കുന്നതെന്നും, ധൈര്യമായിരിക്കൂവെന്നുമാണ് കമന്റുകള്‍.

വിവാഹ ശേഷമാണ് നിത്യാ ദാസ് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

അരവിന്ദ് സിംഗ് ജംവാളുമായി നിത്യാ ദാസ് 2007ലാണ് വിവാഹിതയാകുന്നത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ആമിര്‍ തീരുമാനം മാറ്റി, സിതാരെ സമീൻ പര്‍ ഒടിടിയിലേക്ക്
പണിക്കാര്‍ ഉപേക്ഷിച്ച കല്ലിനെ ദൈവം മൂലക്കല്ലാക്കി, പരിഹസിച്ചവര്‍ സഞ്ജുവിനെ വണങ്ങുന്നു..; ജിസ് ജോയ്