‘രാജമൗലി തീരുമാനിച്ചതെന്തോ അത് നടത്തിയെടുത്തിരിക്കും’; ആര്‍ആര്‍ആറിനെ കുറിച്ച് സിദ്ധാര്‍ഥ്

By Web TeamFirst Published Jul 15, 2021, 7:20 PM IST
Highlights

ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറും രാം ചരണുമാണ് പ്രധാന കഥാപാത്രങ്ങള്‍. 

സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ആർആർആർ എന്ന ചിത്രം. ബ്രഹമാണ്ഡ ചിത്രമായ ബാഹുബലിക്ക് ശേഷം രാദമൗലി ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തിന്റെ മേക്കിം​ഗ് വീഡിയോ അണിയറ പ്രവർത്തകർ ഇന്ന് പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ഈ വീഡിയോ പങ്കുവച്ച് നടൻ സിദ്ധാർത്ഥ് പങ്കുവച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

രാജമൗലി മനസില്‍ വിചാരിച്ചത് എന്താണോ അത് നടത്തിയെടുക്കുക തന്നെ ചെയ്യുമെന്നാണ് അഭിനന്ദനം അറിയിച്ചു കൊണ്ട് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

‘രാജമൗലി അദ്ദേഹത്തിന്റെ കൈയ്യില്‍ എന്താണോ ഉള്ളത് അത് വെച്ച് സിനിമ ഉണ്ടാക്കുകയല്ല ചെയ്യുക. മറിച്ച് പ്രേക്ഷകര്‍ക്ക് എന്ത് നല്‍കണം എന്ന് തീരുമാനിച്ച ശേഷം അത് നടത്തിയെടുക്കുകയാണ് ചെയ്യുന്നത്. എന്ത് സംഭവിച്ചാലും അത് ചെയ്യുകയും ചെയ്യും. എന്ത് ഗംഭീരമായൊരു ബിടിഎസ് വീഡിയോ ആണിത്. ആര്‍ആര്‍ആര്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍.’ എന്നാണ് സിദ്ധാർത്ഥിന്റെ ട്വീറ്റ്. 

does not just use what he has at his disposal to give the people a film.

He decides what to give the people and then makes it possible, no matter what it takes.

What an incredible BTS for what looks like a one of its kind film!

Congrats team 🔥 https://t.co/rehdCczD06

— Siddharth (@Actor_Siddharth)

ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറും രാം ചരണുമാണ് പ്രധാന കഥാപാത്രങ്ങള്‍. ആര്‍ആര്‍ആര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂര്‍ണ രൂപം ‘രുധിരം രണം രൗദ്രം’ എന്നാണ്. ആര്‍ആര്‍ആറില്‍ മുഖ്യ കഥാപാത്രങ്ങളായി ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവരും പ്രത്യക്ഷപ്പെടുന്നുണ്ട് എന്നതാണ് മറ്റൊരു സവിശേഷതയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!