
തെന്നിന്ത്യമുഴുവന്‍ ആരാധകരുള്ള താരമാണ് നടന്‍ അല്ലു അര്‍ജുന്‍. ആര്യ എന്ന ചലച്ചിത്രത്തിലൂടെ വന്ന് മലയാളി പ്രേക്ഷകരുടെയും ഹീറോ ആയി മാറി ഈ പ്രിയതാരം. സിനിമാ തിരക്കുകൾക്കിടയിലും അല്ലു സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യം അറിയിക്കാറുണ്ട്. ഇപ്പോഴിതാ അച്ഛന്റെ പാദ പിന്തുർന്ന് മകൾ അർഹ അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുകയാണ്.
ശാകുന്തളം എന്ന ചിത്രത്തിലാണ് അല്ലു അർഹ അഭിനയിക്കുക. മകൾ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നതിന്റെ സന്തോഷം അല്ലു സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘അല്ലു കുടുംബത്തിലെ നാലാം തലമുറയിൽ നിന്നൊരാൾ അഭിനയ രംഗത്തേക്ക് എത്തുന്ന നിമിഷം അഭിമാനപൂർവ്വം അറിയിക്കുന്നു. അല്ലു അർഹ ശാകുന്തളം എന്ന ചിത്രത്തിലൂടെ തുടക്കം കുറിക്കുകയാണ്. എന്റെ മകൾക്ക് ഈ അവസരം നൽകിയ ഗുണശേഖറിന് നന്ദി’, എന്നാണ് അല്ലു കുറിച്ചത്.
രുദ്രമാദേവിയുടെ സംവിധായകൻ ഗുണശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാളിദാസ കൃതിയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ ഭരത രാജകുമാരിയായാണ് അല്ലു അർഹ അഭിനയിക്കുക. സാമന്തയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ശാകുന്തളം, കാവ്യനായകി എന്നാണ് ചിത്രത്തെ കുറിച്ച് ഗുണശേഖര്‍ പറയുന്നത്. ശകുന്തളയുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം. കാളിദാസന്റെ രചനയിലെ ഇതിഹാസ പ്രണയ കഥ സിനിമയാകുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ