ശ്രീശാന്തിന്റെ ബോളിവുഡ് ചിത്രം; പ്രധാന കഥാപാത്രമാകാൻ സണ്ണി ലിയോണ്‍

Web Desk   | Asianet News
Published : Jul 19, 2021, 12:45 PM IST
ശ്രീശാന്തിന്റെ ബോളിവുഡ് ചിത്രം; പ്രധാന കഥാപാത്രമാകാൻ സണ്ണി ലിയോണ്‍

Synopsis

ചിത്രത്തിൽ നടി സണ്ണി ലിയോൺ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 

ആര്‍ രാധാകൃഷ്ണന്‍ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ബോളിവുഡ് ചിത്രത്തിൽ ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്നുവെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ആക്ഷനും സംഗീതവുമുള്ള ഈ ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്. ഒരു സി ബി ഐ ഉദ്യോഗസ്ഥനായാണ് ശ്രീശാന്ത് ചിത്രത്തിൽ വേഷമിടുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ നടി സണ്ണി ലിയോൺ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 

ശ്രീശാന്ത് ചിത്രത്തില്‍ ഒരു സിബിഐ ഓഫീസറിന്റെ വേഷമാണ് ചെയ്യുന്നത്. കഥാപാത്രത്തിന്റെ അന്വേഷണം ചെന്നെത്തുന്നത് ഒരു സ്ത്രീയിലാണ്. ഈ കഥാപാത്രം അവതരിപ്പിക്കാന്‍ വളരെ ശക്തയായ ഒരു സ്ത്രീ തന്നെ വേണം. അതിനാലാണ് സണ്ണി ലിയോണിനെ കാസ്റ്റ് ചെയ്തതെന്ന് ആര്‍ രാധാകൃഷ്ണന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

'പട്ടാ'എന്നാണ് ചിത്രത്തിന്റെ പേര്. കഥ ശ്രീശാന്തിനോട് പറഞ്ഞപ്പോള്‍, താരം അഭിനയിച്ച് കാണിച്ച രീതി ഇഷ്ടപ്പെട്ടു. കഥാപാത്രത്തെ നല്ല രീതിയില്‍ സ്‌ക്രീനിലെത്തിക്കാന്‍ ശ്രീശാന്തിന് സാധിക്കുമെന്ന് ആർ രാധാകൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് സിനിമയുടെ ചിത്രീകരണം ആരംഭിക്കുവാനാണ് തീരുമാനം. സുരേഷ് പീറ്റേഴ്സാണ് സംഗീതമൊരുക്കുന്നത്. ഡാൻസ് മാസ്റ്റർ ശ്രീധർ ആണ് കൊറിയോഗ്രാഫർ. പ്രകാശ് കുട്ടിയാണ് ഛായാഗ്രഹണം. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഗള്ളി ബോയ് റിലീസായപ്പോൾ ആദ്യ മെസേജ് അവളുടേതായിരുന്നു, അപ്പോഴേക്കും അവളുടെ വിവാഹമെല്ലാം കഴിഞ്ഞിരുന്നു..: നഷ്ടപ്രണയത്തെ കുറിച്ച് സിദ്ധാന്ത് ചതുർവേദി
'സുഖമാണോ സുഖമാണ്' ചിത്രത്തിലെ ബട്ടർഫ്ലൈ ഗാനം പ്രേക്ഷകരിലേക്ക്