അന്താരാഷ്ട്ര പുരസ്കാരം; ശൈലജ ടീച്ചർക്ക് അഭിനന്ദനവുമായി സണ്ണി വെയ്ൻ

Web Desk   | Asianet News
Published : Jun 19, 2021, 07:36 PM ISTUpdated : Jun 19, 2021, 08:11 PM IST
അന്താരാഷ്ട്ര പുരസ്കാരം; ശൈലജ ടീച്ചർക്ക് അഭിനന്ദനവുമായി സണ്ണി വെയ്ൻ

Synopsis

ലോകം വലിയ വെല്ലുവിളികൾ നേരിടുന്ന കാലത്ത് കൂടുതൽ പേർ നേതൃസ്ഥാനങ്ങളിലേക്കെത്തട്ടെയെന്ന് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ശൈലജ ടീച്ചർ പറഞ്ഞു.

കൊച്ചി: അന്താരാഷ്ട്ര പുരസ്കാരത്തിന് അർഹയായ മുൻ ആരോ​ഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് അഭിനന്ദനങ്ങളുമായി നടൻ സണ്ണി വെയ്ൻ. സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റി (CEU) യുടെ 2021ലെ ഓപ്പൺ സൊസൈറ്റി പ്രൈസ് നേടിയ ഷൈലജ ടീച്ചർക്ക് അഭിനന്ദനങ്ങൾ എന്നാണ് താരം ഫേസ്ബുക്കിൽ കുറിച്ചത്.

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാതൃകാപരമായ നേതൃത്വം കൊടുത്തതിനാണ് അംഗീകാരം. പൊതു പ്രവർത്തനത്തിലേക്കിറങ്ങാൻ യുവതികൾക്ക് പ്രചോദനം നൽകുന്ന വ്യക്തിത്വാണ് ശൈലജ ടീച്ചറുടേതെന്ന് പുരസ്കാര നിർണ്ണയ സമിതി വിലയിരുത്തി. 

ലോകം വലിയ വെല്ലുവിളികൾ നേരിടുന്ന കാലത്ത് കൂടുതൽ പേർ നേതൃസ്ഥാനങ്ങളിലേക്കെത്തട്ടെയെന്ന് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ശൈലജ ടീച്ചർ പറഞ്ഞു. ഓൺലൈനായായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്
റിലീസ് 1999ന്, ബ്ലോക് ബസ്റ്റർ ഹിറ്റ്; 26 വർഷങ്ങൾക്കിപ്പുറവും 'പുതുപടം' ഫീൽ; ആ രജനി ചിത്രം വീണ്ടും തിയറ്ററിൽ