
നടൻ സൂര്യക്ക് കൊവിഡ് പൊസിറ്റീവ് സ്ഥിരീകരിച്ചു. ജീവിതം സാധാരണ നിലയിലായിട്ടില്ലെന്ന് എല്ലാവരും മനസിലാക്കണമെന്ന് സൂര്യ പറഞ്ഞു. ഭയം കൊണ്ട് തകര്‍ക്കാൻ കഴിയില്ല. എന്നാല്‍ സുരക്ഷയും ശ്രദ്ധയും ആവശ്യമാണെന്നും സൂര്യ പറഞ്ഞു. തനിക്ക് കൊവിഡ് സ്ഥിരീകരിച്ച കാര്യം സൂര്യ തന്നെയാണ് അറിയിച്ചത്. സുധ കൊങ്കര പ്രസാദ് സംവിധാനം ചെയ്‍ത സൂരരൈ പൊട്ര് ആണ് സൂര്യ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.
കൊവിഡ് ബാധിച്ചു, ചികിത്സ നടത്തിയതിനാല്‍ എനിക്ക് ബുദ്ധിമുട്ടുകളില്ല. ജീവിതം ഇതുവരെ സാധാരണ നിലയിലായിട്ടില്ലെന്ന് നമുക്കെല്ലാവർക്കും മനസ്സിലാകും. ഹൃദയത്തെ തളർത്താൻ കഴിയില്ല. അതേസമയം സുരക്ഷയും ശ്രദ്ധയും ആവശ്യമാണ്. ഞങ്ങളെ ചികിത്സിക്കുന്ന ഡോക്ടർമാരോട് സ്നേഹവും നന്ദിയും എന്നാണ് സൂര്യ പറഞ്ഞത്.
വെട്രിമാരൻ സംവിധാനം ചെയ്യുന്ന സിനിമയിലാണ് സൂര്യ ഇപോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
സൂര്യ നായകനായി സുധ കൊങ്കര പ്രസാദിന്റെ സംവിധാനത്തില്‍ പ്രദര്‍ശനത്തിന് എത്തിയ സൂരരൈ പൊട്ര് വൻ വിജയമായിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ