അരുള്‍ ശരവണിന്റെ 'ദ ലെജൻഡ്' ഒടിടിയില്‍, പ്രതികരണം കാത്ത് ആരാധകര്‍

Published : Mar 03, 2023, 10:46 AM IST
അരുള്‍ ശരവണിന്റെ 'ദ ലെജൻഡ്' ഒടിടിയില്‍, പ്രതികരണം കാത്ത് ആരാധകര്‍

Synopsis

അരുള്‍ ശരവണൻ നായകനായ ചിത്രം ഒടിടിയിലും ഇനി കാണാം.  

അരുള്‍ ശരവണൻ നായകനായി എത്തിയ ചിത്രമാണ് 'ദ ലെജൻഡ്'. ജെഡി ആൻഡ് ജെറിയായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ഇപ്പോഴിതാ അരുള്‍ ശരവണൻ  നായകനായ ചിത്രം ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്.

'ദ ലെജൻഡ്' ഡ്‍സിനി പ്ലസ് ഹോട്‍സ്റ്റാറിലാണ് സ്‍ട്രീം ചെയ്യുക. അരുള്‍ ശരവണൻ തന്നെയാണ് ചിത്രത്തിന്റെ ഒടിടി റിലീസ് അറിയിച്ചത്. സ്വന്തം പേരില്‍ തന്നെയുള്ള ഒരു ശാസ്ത്രജ്ഞനെയാണ് ചിത്രത്തില്‍ ശരവണന്‍ അവതരിപ്പിച്ചിരിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമായിരുന്നു 'ദ ലെജൻഡ്'.

ശരവണ സ്റ്റോഴ്‍സ് ഉടമ ശരവണന്‍ സ്വന്തം സ്ഥാപനത്തിന്‍റെ നിരവധി പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായ വ്യക്തിത്വമാണ്. അതിന് തുടര്‍ച്ചയായാണ് സ്വന്തമായി സിനിമ നിര്‍മ്മിച്ച് അതില്‍ നായകനായി അഭിനയിക്കാന്‍ അരുള്‍ ശരവണൻ തീരുമാനിച്ചത്. ഉര്‍വ്വശി റൌട്ടേല, ഗീതിക തിവാരി, സുമന്‍, ഹരീഷ് പേരടി, വംശി കൃഷ്‍ണ, നാസര്‍, റോബോ ശങ്കര്‍, യോഗി ബാബു, പ്രഭു, വിജയകുമാര്‍, ലിവിങ്സ്റ്റണ്‍, സച്ചു എന്നിവര്‍ക്കൊപ്പം അന്തരിച്ച നടന്‍ വിവേകും ചിത്രത്തിലുണ്ട്. വിവേക് അഭിനയിച്ച അവസാന ചിത്രങ്ങളില്‍ ഒന്നാണ് 'ലെജന്‍ഡ്'.  'ദ ലെജന്റി'ന്റെ എഡിറ്റിംഗ് റൂബനാണ്. ഛായാഗ്രഹണം ആര്‍ വേല്‍രാജ് ആണ്. ഹാരിസ് ജയരാജ് സംഗീതം പകര്‍ന്നിരിക്കുന്നു.

ഇനിയും സിനിമയില്‍ അഭിനയിക്കുമെന്ന് അരുള്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയരുന്നു. പുതിയ പ്രൊജക്റ്റ് ഏതെന്ന് അദ്ദേഹം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്തായാലും ലെജൻഡ് ഒടിടിയിലേക്ക് എത്തുന്നതിനാല്‍ ചിത്രത്തിന് നിരവധി കാഴ്‍ചക്കാരെ ഇനിയും ലഭിക്കുമെന്നത് തീര്‍ച്ച. എന്തായാരിക്കും പ്രേക്ഷകരുടെ പ്രതികരണം എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് അരുളിന്റെ ആരാധകര്‍.

Read More: അന്ന് യേശുദാസ് ക്ലാസിക്കൽ ഗായകനായപ്പോള്‍ മൃദംഗവിദ്വാനുള്ള അവാർഡ് നേടിയ പി ജയചന്ദ്രൻ

PREV
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ