
ലൂക്ക എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനായിരുന്നു അരുണ്‍ ബോസ് (Arun Bose). ടൊവിനോ തോമസ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ അഹാന കൃഷ്ണയായിരുന്നു നായിക. 2019 ജൂണില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണിത്. രണ്ട് വര്‍ഷത്തിനു ശേഷം അടുത്ത ചിത്രവുമായി എത്തുകയാണ് അരുണ്‍ ബോസ്. ഉണ്ണി മുകുന്ദനും (Unni Mukundan) അപര്‍ണ ബാലമുരളിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് മിണ്ടിയും പറഞ്ഞും (Mindiyum Paranjum) എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ഏതാനും ദിവസം മുന്‍പാണ് പുറത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ പരിചയപ്പെടുത്തുകയാണ് സംവിധായകന്‍. മൂവി സ്ട്രീറ്റ് ഫേസ്ബുക്ക് സിനിമാ ഗ്രൂപ്പിലാണ് അരുണ്‍ ബോസിന്‍റെ കുറിപ്പ്
മിണ്ടിയും പറഞ്ഞും എന്ന ചിത്രത്തെക്കുറിച്ച് സംവിധായകന്‍
ലൂക്കയിൽ നിന്നും വ്യത്യസ്തമായ, രൂപം കൊണ്ട് ഏറെ മിനിമൽ ആയ ഒരു ചിത്രമാണ് ഈ പ്രാവശ്യം, പേര് മിണ്ടിയും പറഞ്ഞും. എന്നിരുന്നാലും ഇതിലും വിഷയം 'ആണും പെണ്ണും' തന്നെ. റിലേഷൻഷിപ്പുകളുടെ കോൺഫ്ലിക്റ്റുകളും യാത്രയും അൺപ്രെഡിക്റ്റബിലിറ്റിയും അവയുടെ unique ആയ അവതരണരീതികളും തന്നെയാണ് കലാരൂപങ്ങളിൽ ഏറ്റവും ആസ്വദിക്കാറുള്ളത്. ഒരുപക്ഷെ അതുതന്നെയായിരിക്കും അങ്ങനെയുള്ള ഉള്ളടക്കം സ്വന്തം ചിത്രങ്ങളിൽ പ്രതിഫലിക്കുന്നതും. ലൂക്ക അങ്ങനെ ആയിരുന്നു. മിണ്ടിയും പറഞ്ഞും, രസമുള്ള സമാന ചിന്തകളിൽ നിന്നുമുണ്ടായതുതന്നെ. ചിത്രത്തിന്റെ പണിപ്പുരയിൽ വളരെ passionate ആയ ഒരു നല്ല ടീം കൂടെ ഉണ്ട്. ഒന്ന്, രണ്ട് മാസത്തിനുള്ളിൽ ചിത്രം പൂർത്തിയാക്കി പ്രേക്ഷകരിലേക്ക് എത്തിക്കാൻ പറ്റും എന്ന് കരുതുന്നു. ഈ പുതിയ യാത്രയിലും എല്ലാവരും കൂടെയുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.
സലിം അഹമ്മദ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം മധു അമ്പാട്ട് ആണ്. മൃദുല്‍ ജോര്‍ജും അരുണ്‍ ബോസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് കിരണ്‍ ദാസ്, സംഗീതം സൂരജ് എസ് കുറുപ്പ്.
ALSO READ : യുഎസിലും ബിഗ് റിലീസുമായി 'പാപ്പന്‍'; 58 നഗരങ്ങളില്‍ 62 സ്ക്രീനുകള്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ