മാസ് പൊലീസ് ഓഫീസറായി അരുണ്‍ വിജയ്, 'സിനം' ട്രെയിലര്‍

Published : Aug 31, 2022, 11:39 AM ISTUpdated : Sep 13, 2022, 05:48 PM IST
മാസ് പൊലീസ് ഓഫീസറായി അരുണ്‍ വിജയ്, 'സിനം' ട്രെയിലര്‍

Synopsis

അരുണ്‍ വിജയ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ റിലീസും പ്രഖ്യാപിച്ചിട്ടുണ്ട്.  

അരുണ്‍ വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സിനം'.  ജിഎൻആര്‍ കുമാരവേലൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. അരുണ്‍ വിജയ് അടക്കമുള്ള താരങ്ങള്‍ ട്രെയിലര്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. പൊലീസ് ഓഫീസര്‍ ആയിട്ടാണ് ചിത്രത്തില്‍ അരുണ്‍ വിജയ് അഭിനയിക്കുന്നത്.

ഒരു ആക്ഷൻ ചിത്രമായി ഒരുക്കുന്ന ചിത്രം റിലീസ് ചെയ്യുക സെപ്‍തംബര്‍ 16ന് ആണ്. കഥ- സംഭാഷണം ആര്‍ ശരവണന്റേതാണ്. ഗോപിനാഥ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. എ രാജമുഹമ്മദ് ആണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

അരുണ്‍ വിജയ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'യാനൈ' ആണ്. ഹിറ്റ് മേക്കര്‍ ഹരിയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ജൂലൈ ഒന്നിന് ആണ് ചിത്രം റിലീസ് ചെയ്‍തത്. അരുണ്‍ വിജയ്‍യുടെ ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മലയാളിയായ ആര്യ ദയാല്‍ ചിത്രത്തിനായി പാടിയ ഗാനം റിലീസിന് മുന്നേ ഹിറ്റായിരുന്നു.

വെദിക്കരൻപാട്ടി എസ് ശക്തിവേലാണ് ചിത്രം നിര്‍മിച്ചത്. ഡ്രംസ്‍റ്റിക്ക്‍സ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്. എം എസ് മുരുഗരാജ്. ചിന്ന ആര്‍ രാജേന്ദ്രൻ എന്നിവരാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്. ഡ്രംസ്‍റ്റിക്ക്‍സ് പ്രൊഡക്ഷൻസിന് തന്നെയാണ് ചിത്രത്തിന്റെ സംഗീത അവകാശവും. ഗ്രാമീണ പശ്ചാത്തലത്തിലുള്ളതാണ് 'സിങ്കം'  ഫെയിം സംവിധായകനായ ഹരിയുടെ 'യാനൈ'. എങ്കിലും മാസ് ചിത്രമായിട്ട് തന്നെയാണ് ചിത്രം ഒരുക്കിയത്. ഹരിയുടെ വൻ തിരിച്ചുവരവാണ് ചിത്രം യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. പ്രിയ ഭവാനി ശങ്കറാണ് ചിത്രത്തിലെ നായിക. സോണി ലിവിന് വേണ്ടി തമിഴ് റോക്കേഴ്‍സ് എന്ന വെബ്‍സീരിസിലും അടുത്തിടെ അരുണ്‍ വിജയ് അഭിനയിച്ചിരുന്നു.

Read More : ശിവകാര്‍ത്തികേയനും കമല്‍ഹാസനും പിന്നാലെ ധനുഷ്, 'തിരുച്ചിദ്രമ്പല'വും 100 കോടി ക്ലബില്‍

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്