
അഭിനയത്തിനു പുറമേ സംരംഭം, എഴുത്ത് തുടങ്ങി പല മേഖലകളിലും കഴിവു തെളിയിച്ചിട്ടുള്ളവരാണ് മലയാളത്തിലെ പല താരങ്ങളും. മിനിസ്ക്രീനിലേക്കു വന്നാൽ ആര്യ ബഡായ് മുതൽ റബേക്ക് സന്തോഷ് വരെയുള്ള മിനിസ്ക്രീൻ താരങ്ങൾ സ്വന്തമായി തങ്ങളുടെ സംരംഭം കെട്ടിപ്പടുത്തിട്ടുള്ളവരാണ്.
ആര്യ ബഡായ്
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ബഡായ് ബംഗ്ലാവ് എന്ന ടെലിവിഷൻ ഷോയിലൂടെ പ്രശസ്തയായ താരമാണ് ആര്യ ബഡായ്. പിന്നീട് അവതാരകയായും അഭിനേത്രിയായും തിളങ്ങിയ താരം ബിഗ് ബോസ് മൽസരാർത്ഥിയായും ശ്രദ്ധിക്കപ്പെട്ടു. ഒരു സംരഭക കൂടിയാണ് ആര്യ. കാഞ്ചീവരം എന്നാണ് ആര്യയുടെ സാരി സ്റ്റോറിന്റെ പേര്.
പാർവതി ആർ കൃഷ്‍ണ
നടി, അവതാരക എന്നീ നിലകളിലെല്ലാം പ്രശസ്തയാണ് പാർവതി ആർ കൃഷ്ണ. അടുത്തിടെയാണ് പാർവതി തിരുവനന്തപുരത്ത് വെസ്റ്റേൺ വസ്ത്രങ്ങൾക്കായുള്ള ഒരു സ്റ്റോർ തുറന്നത്. 'പർഷ വെസ്റ്റേൺ വിയർ' എന്നാണ് പാർവതിയുടെ ഷോപ്പിന്റെ പേര്.
ശ്രുതി രജനീകാന്ത്
'ചക്കപ്പഴം' എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ പ്രശസ്തയായ താരമാണ് ശ്രുതി രജനീകാന്ത്. ഹാൻഡ്മെയ്ഡ് പെർഫ്യൂമുകൾ വിൽക്കുന്ന ഒരു സ്റ്റോറും നടി അടുത്തിടെ ആരംഭിച്ചിരുന്നു. 'ദ പെർഫ്യൂം പ്രൊജക്ട്' എന്നാണ് ശ്രുതിയുടെ ബിസിനസ് സംരംഭത്തിന്റെ പേര്.
റബേക്ക സന്തോഷ്
ഏഷ്യാനെറ്റിലെ സീരിയലിലൂടെ ബാലതാരമായെത്തി ഇപ്പോൾ ഏഷ്യാനെറ്റിലെ തന്നെ ജനപ്രിയ സീരിയലുകളിൽ ഒന്നായ ചെമ്പനീർപ്പൂവിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് റബേക്ക സന്തോഷ്. കാഷ്വൽ വിയർ, ബനാറസി സാരികൾ. എത്നിക് വിയർ തുടങ്ങിയ വസ്ത്രങ്ങൾക്കായി മൂന്ന് വ്യത്യസ്ത ബ്രാൻഡുകളാണ് റബേക്കക്ക് സ്വന്തമായുള്ളത്.
ഗായത്രി അരുൺ
അഭിനയത്തോടൊപ്പം അവതരണവും പുസ്തകമെഴുത്തും വ്ലോഗിങ്ങും ബിസിനസുമെല്ലാം ഒരുമിച്ച് കൊണ്ടുപോകുന്ന താരമാണ് ഗായത്രി അരുൺ. സ്വന്തമായി ഒരു നെയിൽ ആർട്ട് സ്റ്റുഡിയോയും താരം അടുത്തിടെ ആരംഭിച്ചിരുന്നു. സ്വന്തം നാടായ ചേർത്തലയിൽ തന്നെയാണ് സ്റ്റുഡിയോയുടെ പ്രവർത്തനം.
Read More: ഗെയിം ചേഞ്ചറിന്റെ ക്ഷീണം തീര്‍ക്കാൻ മോഹൻലാല്‍, എമ്പുരാന്റെ വമ്പൻ അപ്‍ഡേറ്റും പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ